OVS-Kerala News

ആര്‍ത്താറ്റ് സെന്‍റ് മേരീസ് കത്തീഡ്രലില്‍ പെരുന്നാള്‍

തൃശൂര്‍ : ഭാരതത്തിന്‍റെ അപ്പോസ്തലനും ഇന്ത്യയുടെ കാവല്‍ പിതാവുമായ വി.മാര്‍ തോമ ശ്ലീഹായാല്‍ എ.ഡി 52-ല്‍ സ്ഥാപിതമായ   ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 2016 സെപ്റ്റംബര്‍  1 മുതല്‍ 8 വരെ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുന്നു.

പെരുന്നാള്‍ ദിവസങ്ങളില്‍ വി.കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാനപ്രസംഗം എന്നിവ ഉണ്ടാകും.സെപ്റ്റംബര്‍ ഒന്നിന് രാവിലെ 8.45-ന് കൊടിയേറ്റം.മൂന്നിന് രാവിലെ 7.30ന് നടക്കുന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയില്‍ അഹമ്മെദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മ്മീകത്വം വഹിക്കും .ഏഴിന്    വൈകീട്ട് 6 മണിക്ക് കുറുക്കന്‍പാറ കുരിശുപള്ളിയില്‍ നിന്നും ആര്‍ത്താറ്റ് പള്ളിയിലേക്ക് ഘോഷയാത്ര, സന്ധ്യാനമസ്‌കാരം.പ്രദക്ഷിണം.

എട്ടിന്  രാവിലെ 8.30ന്  പരിശുദ്ധ  ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, പെരുന്നാള്‍ സന്ദേശം,മെറിറ്റ്‌ അവാര്‍ഡ് ദാനം, ഇടവക യുവജനപ്രസ്ഥാനം ഏര്‍പ്പെടുത്തിയ”നിറപുഞ്ചിരി”ചാരിറ്റി ഫണ്ട് വിതരണം,പ്രദക്ഷിണം,