OVS-Kerala News

തൃക്കുന്നത്ത് സെമിനാരിയില്‍ പെരുന്നാള്‍

ആലുവ → അങ്കമാലി ഭദ്രാസന ആസ്ഥാനമായ  തൃക്കുന്നത്ത് സെമിനാരി ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ഇന്നും നാളെയും യൂഹാനോൻ മാർ പോളിക്കാർപ്പോ സിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷിക്കും.

ഇന്ന് ആറിനു സന്ധ്യാ നമസ്കാരം, ഗാനശുശ്രൂ ഷ, 7.15നു സുവിശേഷ പ്രസംഗം, ആശീർവാദം, നേർച്ചഭക്ഷണം. നാളെ ഏഴിനു പ്രഭാത നമസ്കാരം, എട്ടിനു കുർബാന, മധ്യസ്ഥ പ്രാർഥന, രാഷ്ട്രത്തിനു വേണ്ടിയുള്ള സമർപ്പണ പ്രാർഥന, 10നു കുരിശിങ്കൽ ധൂപപ്രാർഥന, നേർച്ചവിരുന്ന്.