OVS-Kerala News

എം.സി. കുര്യാക്കോസ് റമ്പാന്റെ ഓർമപ്പെരുന്നാൾ 24ന്

പാത്താമുട്ടം:- സെന്റ് മേരീസ് ചാപ്പൽ സ്ഥാപകൻ എം.സി. കുര്യാക്കോസ് റമ്പാന്റെ ഓർമപ്പെരുന്നാളും ചാപ്പൽദിനാചരണവും 24നു നടക്കും. രാവിലെ എട്ടിനു പാമ്പാടി ദയറാ മാനേജർ ഫാ. മാത്യു കെ. ജോണിന്റെ പ്രധാന കാർമികത്വത്തിൽ കുർബാന. 9.30ന് അനുസ്മരണ സമ്മേളനത്തിൽ ഫാ. സഖറിയ തോമസ് പടിഞ്ഞാറേ വടക്കേക്കര അധ്യക്ഷത വഹിക്കും. ഫാ. മാത്യു കെ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. 10ന് ധൂപപ്രാർഥന, കൈമുത്ത്, 11.30ന് ശ്രാദ്ധ സദ്യ.