OVS-Kerala News

മുഖത്തല പള്ളി പെരുന്നാൾ

പരിശുദ്ധ പരുമല തിരുമേനിയാൽ 1894-ൽ സ്ഥാപിതമായ മുഖത്തല സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2023 ജനുവരി 6, 7 തീയതികളിൽ ഇടവക മെത്രാപ്പോലിത്ത അഭി. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും വന്ദ്യരായ റവ. ഫാ. മാത്യു എബ്രഹാം, റവ. ഫാ. ആമോസ് തരകൻ എന്നീ വൈദികരുടെ സഹകാർമ്മികത്വത്തിലും മുഖത്തല സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. ഏവരും പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന്

ഇടവകയ്ക്ക് വേണ്ടി

വികാരി റവ. ഫാ. മാത്യു എബ്രഹാം, ട്രസ്റ്റി ശ്രീ. കെ എം തോമസ്,സെക്രട്ടറി ശ്രീമതി. ലാലി വർഗീസ്, പെരുന്നാൾ കൺവീനർമാരായ ശ്രീ. എം. ജോൺ, ശ്രീ. എം. തോമസ് എന്നിവർ അറിയിച്ചു.