OVS - Latest NewsOVS-Kerala News

കായംകുളം കാദീശാ പള്ളി : യാക്കോബായ വിഭാഗത്തിന്‍റെ സംഘര്‍ഷ ശ്രമം

സെമിത്തേരി സ്വാതന്ത്ര്യത്തെക്കുറിച്ചു വല്ലാതെ  വാജാലരാകുന്ന  കായംകുളത്തെ ബാവാ കക്ഷി പക്ഷം അങ്കമാലിയിലും കണ്ടനാട്ടും കൊച്ചിയും  തൃശൂര്‍ തുടങ്ങിയ ഭദ്രാസനങ്ങളില്‍ തങ്ങളുടെ സഹോദരങ്ങള്‍ എതിര്‍ പക്ഷത്തോട് കാട്ടുന്നതെന്നതും കൂടി അന്വേക്ഷിച്ചു വിലയിരുത്തട്ടെ

ആലപ്പുഴ : ലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍പ്പെട്ട കായംകുളം കാദീശാ ഓര്‍ത്തഡോക് സ്‌ കത്തീഡ്രല്‍ പള്ളിയില്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും യാക്കോബായ വിഭാഗത്തിന്‍റെ സംഘര്‍ഷ ശ്രമം.

”മലങ്കര സഭയുടെ ദേവാലയങ്ങള്‍ 1934-ലെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണം” എന്ന ബഹു: സുപ്രീംകോടതിയുടെ ടി.വിധി കായംകുളം പള്ളിക്കും വസ്തുവകകള്‍ക്കും ബാധകമാണെന്നുള്ള ബഹു:കേരള ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് പ്രകാരം കായംകുളം കാദീശാ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സെമിത്തേരിയില്‍ അനുവാദം കൂടാതെ അതിക്രമിച്ചു കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ബാവാ കക്ഷി(യാക്കോബായ) വിഭാഗത്തിന്‍റെ ശ്രമം ഓര്‍ത്തഡോക് സ് സഭാ വിശ്വാസികള്‍ സമ്യപനം പാലിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടു.

സെമിത്തേരിയുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന കുരിശുമൂട്ടില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഓര്‍ത്തഡോക് സ്‌ സഭാ വിശ്വാസികള്‍ സന്ധ്യാ നമസ്കാരം നടത്തി വരുന്നു.ഓര്‍ത്തഡോക് സ് സഭയുടെ പരിപൂര്‍ണ്ണ അധീനതയിലുള്ള സെമിത്തേരിയിലെ കുരിശുമൂട്ടില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് താല്‍ക്കാലിക ഷെഡ്‌  സ്ഥാപിക്കവേ    മുന്നൊപരുക്കങ്ങള്‍ നടത്തി വിചിത്ര വാദമുയര്‍ത്തി  സ്ഥലം സംഘര്‍ഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കവുമായി യാക്കോബായ വിഭാഗം വെളിച്ചത്തെതിയത്.