OVS-Pravasi News

കുവൈത്ത് സെന്‍റ് ബേസിൽ MGOCSM പ്രവർത്തനോദ്‌ഘാടനം

കുവൈത്ത് സിറ്റി 〉 സെന്‍റ്  ബേസിൽ ഓർത്തഡോക്‌സ് ഇടവകയിലെ  വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ പ്രവർത്തനോദ്‌ഘാടനം ഫാ. ജോബി ജോർജ് നിർവഹിച്ചു. ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വ അധ്യക്ഷത വഹിച്ചു. ട്രസ്‌റ്റി അനിൽ ജോർജ്, സെക്രട്ടറി ക്രിസിറ്റ് ദാനിയേൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ ബബിത ലൈജു, ജെസ്‌റ്റിൽ സണ്ണി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രസ്‌ഥാനം സെക്രട്ടറിയായി ലേയ കുര്യൻ, ജോ. സെക്രട്ടറിയായി ക്രിസ്‌വിൻ തോമസ്, ട്രസ്‌റ്റിയായി ഡെന്നിസ് സാമുവൽ എന്നിവരെ തിരഞ്ഞെടുത്തു.