OVS - Latest NewsOVS-Pravasi News

പൗരസ്ത്യ ഓർത്തോഡോക്‌സ് സഭാധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു

ബെര്‍ലിന്‍ : പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ജര്‍മ്മനിയില്‍ എത്തിയ സഭാ അധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മയറിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. 19- ന് നടക്കുന്ന സഭഅധ്യക്ഷന്മാരുടെ സമ്മേളനത്തില്‍  കോപ്റ്റിക് പാത്രിയര്‍ക്കീസ് പരിശുദ്ധ പോപ് തവദ്രോസ്, അന്തിയോഖ്യന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം , അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ – പാത്രീയര്‍ക്കീസ് പരിശുദ്ധ കരീക്കന്‍ ദ്വിതീയന്‍ തുടങ്ങിയവരും മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായോടൊപ്പം പങ്കെടുക്കുന്നു.

20 -ന് ജര്‍മ്മനിയിലെ ഇവാഞ്ജലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സെമിനാറില്‍ ‘സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമന്‍ ക്രൈസ്തവരുടെ സ്വത്വം’ എന്ന വിഷയത്തില്‍ പരിശുദ്ധ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും. സഖറിയാ മാര്‍ നിക്കോളവോസ്, ഫാ. ഡോ. കെ.എം ജോര്‍ജ്, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിക്കും. 21, 22 തീയതികളില്‍ ജര്‍മ്മന്‍ കാത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സിന്‍റെ ആസ്ഥാനത്ത് നല്‍കുന്ന സ്വീകരണത്തിലും ഗോറ്റിന്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.

അതേസമയം സന്ദര്‍ശനത്തെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി. സമന്മാർ കണ്ടുമുട്ടിയപ്പോൾ – മലങ്കര സഭാധ്യക്ഷനെ നിരന്തരം അവഹേളിച്ചു തേജോവധം ചെയ്യുന്ന സംഘടിത പ്രചരണങ്ങളുടെ മുനയൊടിച്ചു.”ഉള്ളില്‍ സങ്കമുണ്ടിട്ടോ..” സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. ട്രോളുകളും പ്രവഹിക്കുന്നുണ്ട്.

His Holiness Moran Mar Baselios Marthoma Paulos II met His Excellency Frank-Walter Steinmeier, President of the Federal Republic of Germany, at Bellevue Palace Residence in Berlin.