OVS - Latest NewsOVS-Kerala News

ഡോ. ജോസഫ് മാർ ദിവന്നാസിയോസിന് ജന്മദിന സമ്മാനമായി ഔഷധത്തോട്ടം

കടപ്ര :-പരിസ്ഥിതി സ്നേഹിക്ക് ജന്മദിന സമ്മാനമായി ഔഷധ തോട്ടമെ‍ാരുക്കി നാട്ടുകാരും പൂർവ വിദ്യാർഥികളും. ഒ‍ാർത്തഡോക്സ് സഭ കെ‍ാൽക്കത്ത ഭദ്രാസനാധിപനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ അറുപതാം ജൻമദിനത്തോടനുബന്ധിച്ച് കണ്ണശ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളാണ് ചെടിത്തോട്ടമെ‍ാരുക്കിയത്. 150 ഇനങ്ങളിൽപ്പെട്ട ഔഷധ ചെടികൾ സ്കൂൾ വളപ്പിൽ കാണാൻ കഴിയും. ഇതിന്റെയെല്ലാം മലയാളത്തിലുള്ള പേരുകളും ശാസ്ത്രനാമങ്ങളും ബോർഡുകളിൽ എഴുതി സ്ഥാപിച്ചിട്ടുണ്ട്.

ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം സ്കൂളിലെ പൂർവ വിദ്യാർഥികൂടിയായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിർവഹിച്ചു. പുതിയ തലമുറ പരിസ്ഥിതിയെ സ്നേഹിക്കണമെന്നും കലാലയങ്ങൾ ഹരിത ബോധനം പകരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷത വഹിച്ചു.

എം.ജെ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജില്ലാ പ‍ഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം എം.ബി. നൈനാൻ പ‍ഞ്ചായത്ത് അംഗം ഷാന്റി, പ്രിൻസിപ്പൽ ബീന കുമാരി, ഹെഡ്മിസ്ട്രസ് ഉമാദേവി, തോമസ് വർഗീസ്, പിടിഎ പ്രസിഡന്റ് വിജയലക്ഷ്മി, എൻഎസ്എസ് പ്രോഗ്രാം ഒ‍ാഫിസർ എസ്. ശ്രീലത എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ നാഷനൽ സർവീസ് സ്കീമാണ് ഔഷധതോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത്.

IMG-20160616-WA0002