OVS - Latest NewsOVS-Pravasi News

നോര്‍ത്ത്-ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കോൺഫറൻസ് കമ്മിറ്റികൾ സജീവമായി

ന്യൂയോർക്ക് ↔ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് രണ്ടു മാസം ശേഷിക്കെ വിവിധ കമ്മിറ്റികളെ ഏകോപിപ്പിച്ചുള്ള ചർച്ചകൾ സജീവം.ഭദ്രാസനാധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപൊലീത്തായുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികളും കോൺഫറൻസ് സജീവമാക്കാൻ യത്നിക്കുന്നു.

ജൂലൈ 13 മുതൽ 16 വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിലാണു കോൺഫറൻസ്. മുൻപ് പലതവണ ഇവിടെ കോൺഫറൻസ് നടന്നപ്പോഴും പങ്കെടുത്തവൻ സംതൃപ്തി രേഖപ്പെടുത്തിയതായി ജനറൽ സെക്രട്ടറി സോ ജോളി തോമസും കോൺഫറൻസ് കോർഡിനേറ്റർ ഫാ.വിജയ് തോമസും പറഞ്ഞു. മാനസാന്തരം – ദൈവത്തിലേക്കുള്ള വഴി എന്നതാണു ചിന്താവിഷയം.

മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത  ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് , ഡാലസ് സെന്റ് ജയിംസ് മിഷൻ പാരിഷ് വികാരി ഫാ.ക്രിസ്റ്റഫർ മാത്യു, യുകെ( യൂറോപ്പ്) ആഫ്രിക്ക ഭദ്രാസനത്തിലെ എക്യുമെനിക്കൽ റിലേഷൻസ് ഡെപ്യൂട്ടി സെക്രട്ടറി ആയ എലിസബത്ത് ജോയി എന്നിവരാണ് മുഖ്യപ്രാസംഗികൻ.

ഡിസ്കൗണ്ട് നിരക്കിലുള്ള രജിസ്ട്രേഷൻ മെയ് 31ന് അവസാനിക്കും. സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്.ഫാ.വിജയ് തോമസ് ആണ് കോൺഫറൻസ് കോർഡിനേറ്റർ. ഡോ.ജോളി തോമസ് -ജനറൽ സെക്രട്ടറി, ജീമോൻവർഗീസ്- ട്രഷറർ, ലിൻസി തോമസ്-സുവനീർ ചീഫ് എഡിറ്റർ, ഡോ സാഖ് സഖറിയ-സുവനീർ ഫിനാൻസ് കമ്മിറ്റി ചെയർമാൻ.

new-01.jpg.image.784.410

ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ.എം.കെ.കുര്യാക്കോസ് (സെക്രട്ടറി) വർഗീസ് പോത്താനിക്കാട് (ബോർഡ് ഓഫ് ട്രസ്റ്റി അംഗം), ഫാ.ഷിബു ഡാനിയൽ , ഫാ.ആൻഡ്രൂ ഡാനിയൽ, ഫിലിപ്പോസ് ഫിലിപ്, ഷാജി കെ.വർഗീസ്,അജിത് ജോസഫ് വടുശേരിൽ, ഡോ. സാഖ് ജി.സഖറിയ എന്നിവരും കോൺഫറൻസ് വിജയത്തിനായി പ്രയത്നിക്കുന്നു.

ഭദ്രാസനത്തിൽ നിന്നുള്ള സഭാ മനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ.ഡാനിയൽ പുല്ലേലിൽ, പോൾ കറുകപ്പിള്ളിൽ, കോരസൺ വർഗീസ് എന്നിവരുടെയും സേവനങ്ങൾ കമ്മിറ്റിക്ക് ലഭിക്കുന്നു.എം.ഡി.ഒ.സി.എസ്.ഐ മാർത്തമറിയം വനിതാ സമാജം, സൺഡേ സ്കൂൾ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കോൺഫറൻസിന്റെ നടത്തിപ്പിനു ചുക്കാൻ പിടിക്കുന്നു.