HH Catholicos Paulose IIOVS - Latest NewsOVS-Kerala News

നിലപാടുകൾ ഒരു വ്യക്തിയുടെ വിശുദ്ധ ജീവിതത്തിന്റെ പ്രദർശനം: മാർ ആലഞ്ചേരി

മുവാറ്റുപുഴ : നിലപാടുകൾ ഒരാളുടെ വിശുദ്ധ ജീവിതത്തിന്റെ പ്രകാശനമാണെന്നും, ആരുടെയെങ്കിലും അതിനോടുള്ള എതിർപ്പ് ആ വ്യക്തിയുടെ വിശുദ്ധ ജീവിതസാക്ഷ്യത്തെ ഇല്ലാതാക്കുന്നില്ല എന്നും പോപ്പ് എമറേറ്റ്സ് ബനഡിറ്റ് പതിനാറമന്റെ വിശുദ്ധരുടെ നാമകരണത്തെക്കുറിച്ചുള്ള പുസ്തകത്തെ ആസ്പദമാക്കി മാർ ആലഞ്ചേരി പ്രസ്താവിച്ചു. മലങ്കര ഓർത്തഡോൿസ്‌ സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശുദ്ധ കാതോലിക്ക ബാവയുടെ വേർപാടിൽ നടത്തിയ സ്മരണാഞ്ജലിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

 പരി. കാതോലിക്ക ബാവയുമായുള്ള അടുത്ത ബന്ധം അദ്ദേഹം അനുസ്മരിച്ചു, യേശു ക്രിസ്തു തന്റെ ഓർമ്മയാക്കായി ഭരമേല്പിച്ച കൂട്ടായ്മയുടെ അനുഭവത്തിലാണ് പരി. കാതോലിക്ക ബാവായുടെ അനുസ്മരണവും നാം നടത്തുന്നത്. സ്വയം നിർണ്ണയ അവകാശമുള്ള സഭകളിൽ എല്ലാം തർക്കമുണ്ട്, എന്നാൽ അതു പരിഹരിക്കുന്നതിനുള്ള പ്രവർത്തനം അതിനുള്ളിൽ നിന്നുതന്നെ നൈസർഗികമായി ഉരിത്തിരിഞ്ഞു വരണം അതാണ് ക്രിസ്തീയ സഭകളുടെ പ്രത്യേകത.

ബാഹ്യ സമ്മർദ്ദങ്ങൾ കൊണ്ടുണ്ടാവുന്ന പ്രശ്നപരിഹാരങ്ങൾ പലപ്പോഴും ശ്വാശ്വതമായ ഒരു പരിഹാരം സൃഷ്ടിക്കില്ല അതുകൊണ്ട് കൂടിയാണ് മലങ്കര സഭാ തർക്കത്തിൽ ഒരു മീഡിയേറ്റർ എന്നനിലയിൽ തർക്കം തന്നോട് പരിഹരിക്കാൻ കഴിയില്ലേ എന്ന് ചോദിച്ചവരോട് തന്റെ അഭിപ്രയം ഇതാണ് എന്ന് പറഞ്ഞത്. പരുമല ആശുപത്രിയിൽ പരി.ബാവയെ സന്ദർശിച്ചപ്പോൾ പരി.ബാവക്കു വേണ്ടി പ്രാർഥിക്കാൻ സീറോ മലബാർ സഭയിൽ പറയട്ടെ എന്ന് ചോദിച്ചപ്പോൾ പ്രാർഥിച്ചുകൊള്ളൂ, പക്ഷെ അതെന്റെ ആയുസ്സ് നീട്ടികിട്ടാൻ വേണ്ടി ആവരുത്” എന്ന് പരി.ബാവ പറഞ്ഞു, അത്രത്തോളം തന്റെ ജീവനേക്കാൾ സഭയെ സ്നേഹിക്കുകയും ക്രിസ്തീയ പ്രത്യാശയോടെ ജീവിക്കുവാനും പരി.ബാവക്കു സാധിച്ചു. ചിലർ അങ്ങനെയാണ് അവർ വിടവാങ്ങുമ്പോഴാണ് അവർ ആരായിരുന്നു എന്ന് നാം അറിയുക, തീർച്ചയായും പരി. ബാവായുടെ ദീനാനുകമ്പ സ്വർഗരാജ്യത്തിന്റെ താക്കോൽ അദ്ദേഹം കൈവശപ്പെടുത്തി എന്നതിന്റെ സാക്ഷ്യമാണ് എന്ന് സിറോ മലബാർ മുവാറ്റുപുഴ രൂപത അധ്യക്ഷൻ അഭി.യൂഹാനോൻ മാർ തെയോഡോഷ്യസ് തിരുമേനി പറഞ്ഞു.

പരി.പിതാവ് തന്റെ വേർപാടിന് രണ്ടാഴ്ച മുൻപേ സഭക്കു ലഭ്യമായ സ്വയനിർണ്ണായവകാശത്തെ ഹനിക്കാതെയുള്ള സമാധാനസ്ഥാപനം ഉണ്ടാവണം അതാണ് തന്റെ ആഗ്രഹം, എന്നും സഭാ സമാധാനത്തിനു സഭക്ക് ലഭിച്ച ഘടനപരമായ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും തന്നോട് പറഞ്ഞതായി യോഗധ്യക്ഷൻ ഡോ.തോമസ് മാർ അത്താനാസിയോസ് പറഞ്ഞു, നിർണ്ണായാക സമയങ്ങളിൽ തന്നെ സ്നേഹപൂർവ്വം വിശ്വസിച്ചു ഉത്തരവാദിത്വങ്ങൾ പരി.ബാവ ഏൽപിച്ചു തന്നിട്ടുണ്ടെന്നും തന്റെ പ്രാപ്തിക്കൊത്തവണ്ണം ആയതു ചെയ്യുവാൻ സാധിച്ചു എന്നാണ് താൻ കരുതുന്നതെന്നും അഭി.തിരുമേനി പറഞ്ഞു. പരി.പിതാവ് ആഗ്രഹിച്ച ശാശ്വത സമാധാനം വ്യവഹാര രഹിത സഭ’ എന്നിവയുടെ ലക്ഷ്യപ്രാപ്തിക്കായി നാം ഒരുമിച്ചു പ്രവർത്തിക്കണം. എന്നും തിരുമേനി പറഞ്ഞു.

സഭാ ഐക്യബന്ധങ്ങളിൽ പരി.ബാവയോടൊപ്പമുള്ള അനുഭവങ്ങളും, മാർ പാപ്പയും, റഷ്യൻ പത്രിയർകീസും പ്രോട്ടോകോൾ ലങ്കിച്ചു പോലും പരി.ബാവയുമായി ദീർഘനേരം സംസാരിച്ചതിന്റെ അനുഭവം അഭി. നിക്കളാവോസ് തിരുമേനി പങ്കുവെച്ചു. പൊതുരംഗത്തു ഉണ്ടാകുന്ന അഭിപ്രായവിത്യാസത്തെ വ്യക്തിബന്ധങ്ങളിൽ ചേർത്ത് കാണാതെ രണ്ടും രണ്ടായിതന്നെ കണ്ടുകൊണ്ടു ബന്ധങ്ങളെ കാത്തു സൂക്ഷിക്കുവാൻ പരി.ബാവക്കു കഴിഞ്ഞിരുന്നതായി ഡോ. MP മത്തായി അനുസ്മരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.എബ്രഹാം കാരമേൽ സ്വാഗതവും, കത്തീഡ്രൽ വികാരി ഫാ. ഷിബു കുര്യൻ നന്ദിയും പറഞ്ഞു. യോഗത്തിന് മുന്നോടിയായി നടന്ന അനുസ്മരണ ശുശ്രുഷക്ക് അത്യുന്നത കർദിനാൾ മാർ ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത് ഹോളി കിങ്‌സ് മീഡിയ പ്രോഗ്രാം ഓൺലൈൻ വെബ്കാസ്റ്റ് ചെയ്തു.