OVS-Kerala News

ഓണക്കൂര്‍ വലിയപള്ളി ശതോത്തര സുവര്‍ണ ജൂബിലി നിറവില്‍

പിറവം ⇒ ഓണക്കൂര്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോ ക് സ്‌  വലിയപള്ളിയുടെ 150-മത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി.പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ചു മെയ്‌ 20,21 തീയതികളില്‍  ആഘോഷങ്ങള്‍  നടക്കും.ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വാഹന വിളംബര ജാഥ മെയ്‌ -15 ന് നടത്തി.ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പാമ്പാക്കുട സെന്റ്‌ തോമസ്‌ ചെറിയ പള്ളയില്‍ നിന്നാരംഭിച്ച വിളംബര ജാഥ ഓണക്കൂര്‍ വലിയപള്ളയില്‍ സമാപിച്ചു.

മെയ്‌ ഇരുപതിന് 7.30-ന് കുര്‍ബാന,വൈകീട്ട് പിറവം സെന്റ്‌ ഗ്രീഗോറിയോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും വാഹന ഘോഷയാത്ര ,7-ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ  പ്രസംഗിക്കും,8-ന് പ്രദക്ഷിണം എന്നിവ നടക്കും.

പ്രധാന പെരുന്നാളായ മെയ്‌  ഇരുപത്തിയൊന്നിന്  8-ന്   പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മ്മീകത്വത്തില്‍  നടക്കുന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയില്‍ മെത്രാപ്പോലീത്തമാരായ യുഹാനോന്‍ മാര്‍ മിലിത്തിയോസ്,യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് എന്നിവര്‍ സഹ കാര്‍മ്മീകരാകും.തുടര്‍ന്ന് 10-നു നടക്കുന്ന പൊതു സമ്മേളനം  കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ ഷാജി.പി ചാലില്‍ ഉദ്ഘാടനം ചെയ്യും.

പരിശുദ്ധ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍  സഭയിലെ  മെത്രാപ്പോലീത്തമാരും  മുതിര്‍ന്ന വൈദികരും  ജനപ്രതിനിധികളും പങ്കെടുക്കും.തുടര്‍ന്ന് 12.30-ന് പ്രദക്ഷിണം,ആത്മീയ സംഘടനകളുടെ വാര്‍ഷികം നേര്‍ച്ച സദ്യ എന്നിവയുണ്ടാവും.