OVS-Pravasi News

പൗരോഹിത്യപദവിയിൽ 25 വർഷം പൂർത്തിയാക്കുന്ന മാർ സേവേറിയോസിനെ ഷാർജ ഇടവക ആദരിച്ചു

യു.എ.ഇ ⇒ ഷാർജ  സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആചരിച്ചു. ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്‌റ്റ് ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. പൗരോഹിത്യ പദവിയിൽ 25 വർഷം  പൂർത്തിയാക്കുന്ന മാർ സേവേറിയോസ്, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്‌ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ എന്നിവരെ ആദരിച്ചു. സഹവികാരിയായി ചുമതലയേറ്റ ഫാ. ജോൺ കെ.ജേക്കബിനു സ്വീകരണം നൽകി. ഇടവക വികാരി ഫാ. അജി കെ.ചാക്കോ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ജോർജ്, ഇടവക ട്രസ്‌റ്റി ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.