പുതിയകാവ് കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറി


പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മകരപ്പെരുന്നാളും, പരിശുദ്ധ അഹത്തുള്ള ബാവായുടെ ഓർമ്മപ്പെരുന്നാളും, ഇടവകയുടെ 1080-ാം വാർഷികവും ജനുവരി 8 മുതൽ 17 വരെ നടത്തപ്പെടുന്നു.

ജനുവരി എട്ടാം തിയതി രാവിലെ 7 മണിക്ക് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസിന്റെ കാർമികത്വത്തിൽ കുർബാനയും, 10 മണിക്ക് കൊടിയേറ്റും നടത്തപ്പെട്ടു. 11.30നു നസ്രാണി സംഗമം ഗോവ ഗവർണർ പി.എസ്.ശ്രീധ രൻപിള്ള ഉദ്ഘാടനം ചെയ്തു . പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.. മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.

മാവേലിക്കര പടിയോല ഛായാചിത്രം അനാഛാദനം, ജീവകാരുണ്യ പദ്ധതി, ഇടവകയുടെ വാർഷികം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ജനുവരി 9 രാവിലെ 7മണിക്ക് കുർബാന, 11മണിക്ക് പുതിയകാവ് സെന്റ് മേരീസ് കത്തിഡ്രൽ പബ്ലിക് സ്കൂളിൽ വിദ്യാർഥി സംഗമം എം.എസ്.അരുൺകു മാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫാ.റിജോ മാത്യു ജോസഫ് ക്ലാസ് നയിക്കും..

ജനുവരി 10-ാം തിയതി 7 മണിക്ക് കുർബാന, 10 മണിക്ക് ഭദ്രാസന നവജ്യോതി മോംസ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് ഉദ്ഘാടനം ചെയ്യും. മോംസ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജസ്റ്റിൻ അനിയൻ അധ്യക്ഷത വഹിക്കും. 11-ാം തിയതി രാവിലെ 7 മണിക്ക് കുർബാന, 10മണിക്ക് ബുധനാഴ്ച പ്രാർഥനാ സംഗമം സഖറിയാസ് മാർസേവേറിയോസ് ഉദ്ഘാടനം ചെയ്യും. 12-ാം തീയതി 7മണിക്ക് കുർബാന, വൈകിട്ട് 4 മണിക്ക് കത്തീഡ്രൽ പരിസ്ഥിതി സംരക്ഷണ സംഘടനയായ ഒലിവ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സമ്മേളനം നഗരസഭ അധ്യക്ഷൻ മേൽ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഫാ.ജോയിസ് വി.ജോയി അധ്യക്ഷത വഹിക്കും.

13-ാം തീയതി 7 മണിക്ക് കുർബാന, വൈകിട്ട് 7 മണിക്ക് വസന്ത നമസ്കാരം സമാപന സംഗമം. 14-ാം തീയതി 7 മണിക്ക് കുർബാന, 10മണിക്ക് എം ജി ഒ സി എസ് എം ഭദ്രാസന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും, എബ്രഹാം മാർ എപ്പിഫാനിയോസ് അധ്യ ക്ഷത വഹിക്കും. റേഡിയോ ജോ ക്കി മാത്തുക്കുട്ടി, ജോർജ് പുളിക്കൻ, ഫാ.ഗീവർഗീസ് മേക്കാട്ട് എന്നിവർ ക്ലാസ് നയിക്കും.

15-ാം തീയതി 7നു കുർബാന, 2നു ഇടവക സംഗമം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ വി.പി.ഗംഗാധരൻ ക്ലാസെടുക്കും. ആതുര സേവനരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കും. 6.30നു സ്മൃതി ജ്യോതി – സെമിത്തേരിയിൽ ദീപം തെളിക്കൽ 16-ാം തിയതി 7.45ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് 6.30നു റാസ തഴക്കര എം.എസ് സെമിനാരി പള്ളിയിൽ നിന്നു തുടങ്ങും. 17നു 8നു മുന്നിന്മേൽ കുർബാന, 10ന് സ്ലൈഹിക വാഴ് വ് 4.30നു റാസ 7നു കൊടിയിറക്ക്. പെരുന്നാൾ നടത്തിപ്പിനായി ഫാ.എബി ഫിലി പ് (വികാരി), ഫാ.ജോയിസ് വി. ജോയി (സഹ വികാരി), പി.ഫിലി പ്പോസ് (ട്രസ്റ്റി), അനി വർഗീസ് (സെക്ര.), വിനു ഡാനിയേൽ (കൺവീനർ) എന്നിവരുടെ നേതൃ ത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.