കത്തിപ്പാറത്തടം പള്ളി പെരുന്നാളിന് കൊടികയറി

ഇടുക്കി : മലങ്കര സഭയുടെ സഹന ഭൂമിയായ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ, കത്തിപ്പാറത്തടം പള്ളിയിൽ ശിലാസ്ഥാപനപെരുന്നാളിന് കൊടികയറി.

വികാരി. ഫാ. ജിജോ മത്തായി പൗവോത്തിൽ ജനുവരി എട്ടാം തീയതി (ഞായറാഴ്ച്ച) വിശുദ്ധ കുർബ്ബാനക്ക് ശേഷം കൊടികയറ്റി. ട്രസ്റ്റിമാരായ ഏലിയാസ് ചിറക്കച്ചാലിൽ, ജോസഫ് കെ.സി, സെക്രട്ടറി ബിജു പൗലോസ് എന്നിവർ നേതൃത്വം നൽകി.

ജനുവരി 14,15 തീയതികളിലാണ് പെരുന്നാൾ കൊണ്ടാടപ്പെടുന്നത്. പെരുന്നാൾ ശുശ്രൂഷകൾക്ക് അങ്കമാലി മെത്രാസന ഇടവകയുടെ അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ പ്രധാന കാർമ്മികത്വം വഹിക്കും 14 ന് വൈകിട്ട് 6 മണിയ്ക്ക് ഇടുക്കി സെന്റ് മേരീസ് പളളി വികാരി ബഹു. എൽദോ ജോൺ കടുകുമാക്കിൽ അച്ചന്റെ കാർമ്മികത്വത്തിൽ സന്ധ്യാ നമസ്ക്കാരവും തിരുവചന പ്രഘോഷണവും പ്രദക്ഷിണവും നടത്തപ്പെടും 15 ന് രാവിലെ 7.30 ന് അഭി.തിരുമേനിയുടെ കാർമ്മികത്വത്തിൽ പ്രഭാത നമസ്ക്കാരവും വി.കുർബാനയും നടത്തപ്പെടും അതിനൊടനുബന്ധിച്ച് വെച്ചൂട്ട് നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.