OVS-Kerala News

പരിശുദ്ധ മൂന്നാം മാര്‍ത്തോമ്മയുടെ 328 മത് ഓര്‍മ്മപെരുന്നാളും കണ്‍വന്‍ഷനും ആരംഭിച്ചു

കടമ്പനാട് :-കടമ്പനാട്  സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മൂന്നാം മാര്‍ത്തോമ്മയുടെ 328-മത്  ഓര്‍മ്മപെരുന്നാളും കണ്‍വന്‍ഷനും ആരംഭിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്  അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രെയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് എന്നി മെത്രാപ്പോലീത്താമാരും വന്ദ്യ റമ്പാച്ചന്‍മാരും, വൈദീകരും നേതൃത്വം നല്‍കുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഏപ്രില്‍ 17,18,19 ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന സുവിശേഷ യോഗങ്ങളക്ക് ഫാ. പ്രൊഫ. കുര്യന്‍ ഡാനിയേല്‍, ഫാ. ജോജി. കെ. ജോയി, ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. 21 ന് നടക്കുന്ന പുരസ്കാര സമര്‍പ്പണ സമ്മേളനത്തില്‍ ഈ വര്‍ഷത്തെ  മാര്‍ത്തോമ്മന്‍ പുരസ്കാരം നേടിയ പ്രശസ്ത അര്‍ബുദരോഗ ചികിത്സാ വിദഗ്ദ്ധനായ ഡോ. വി. പി. ഗംഗാധരന് മുന്‍ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസണ്‍ ഐ.എ.എസ് പുരസ്കാരം നല്‍കി ആദരിക്കുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്. പെരുന്നാള്‍ സമാപനദിനമായ 22ന് വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും.  തുടര്‍ന്ന് ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം, പ്രദക്ഷിണം, ആശീര്‍വാദം നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.