OVS - Latest NewsOVS-Kerala News

കോൺഗ്രസിനെതിരെ ഓർത്തഡോക്സ്‌ സഭ ; സ്ഥാനാർത്ഥി നിർണ്ണയത്തിലെ അവഗണ വിശ്വാസികൾ തിരിച്ചറിയും

പത്തനംതിട്ട: കോണ്‍ഗ്രസിനെതിരായ അതൃപ്തി തുറന്നു പറഞ്ഞ് ഓര്‍ത്ത്‌ഡോക്‌സ് സഭ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭയെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും അവഗണിച്ചു. സഭാംഗമായിട്ടും മുഖ്യമന്ത്രിയില്‍നിന്നു പരിഗണന കിട്ടിയില്ലെന്നും അവഗണന വിശ്വാസികള്‍ തിരിച്ചറിയുമെന്നും ഓര്‍ത്ത്‌ഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.

സഭാംഗമായിട്ടും  ഉമ്മന്‍ചാണ്ടി നിരന്തരം അവഗണിക്കുന്നതിലെ പ്രതിഷേധം ഓര്‍ത്ത്‌ഡോക്‌സ് ബാവ മറച്ചുവച്ചില്ല . യുഡിഎഫ് മന്ത്രിമാരുമായി വേദി പങ്കിടില്ലെന്ന നിലപാടില്‍ മാറ്റമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു മുന്‍പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സഭാ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ജയിക്കും വിധം പുതുപ്പള്ളിയിലെ വോട്ടര്‍മാരെ ഉമ്മന്‍ചാണ്ടി ക്രമപ്പെടുത്തിയെന്ന് വിലയിരുത്തുന്ന ബാവ സഭയുടെ മനസ്സറിഞ്ഞാണു വീണാ ജോര്‍ജ്ജിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പറഞ്ഞു.

മദ്യനയപ്രഖ്യാപനവും കാര്യ നിര്‍വ്വഹണവും തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല. ശരിതെറ്റുകളുടെ നിര്‍വ്വചനം മാറ്റുന്നവിധം അഴിമതി വളര്‍ന്നു.  തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമെന്ന പരസ്യ നിലപാടെടുക്കാത്തതു ധാര്‍മ്മികതയുടെ ഭാഗം മാത്രമെന്നു വ്യക്തമാക്കിയായിരുന്നു ഓര്‍ത്ത്‌ഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ തുറന്നുപറച്ചില്‍

സഭയുടെ മനസ്സറിഞ്ഞാണു വീണാ ജോര്‍ജ്ജിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സഭാംഗമെന്ന പരിഗണന ആറന്‍മുളയില്‍ വീണക്കുണ്ടാകുമെന്നും ഓര്‍ത്ത്‌ഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ തുറന്നടിച്ചു. കൂടാതെ സഭാംഗങ്ങഈ യ എല്ലാ സ്ഥാനാർത്ഥികൾക്കും വേണ്ട പിന്തുണ നൽകണമെന്നും പറഞ്ഞു. സഭാംഗമായ ജോസഫ് എം പുതുശേരി തിരുവല്ലയിലും , അഡ്വ: റെജി സഖറിയ കോട്ടയത്തും മത്സരിക്കുന്നു. സഭയെ ദ്രോഹിച്ചവർക്കുള്ള മറുപടി സഭാംഗങ്ങൾ വോട്ടിലൂടെ നൽകുമെന്നും ബാവ പറഞ്ഞു.