OVS - Latest NewsOVS-Kerala NewsSAINTS

പാമ്പാടി തിരുമേനിയുടെ ദീനാനുകമ്പ മാതൃകാപരം – ഗവർണർ ജസ്റ്റിസ് പി. സദാശിവം

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനി ദരിദ്രരോടും അനാഥരോടും കാണിച്ച അനുകമ്പ മാത്രുകാപരമാനെന്നു ഗവർണർ ജസ്റ്റിസ് പി. സദാശിവം. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 )o ഓർമ്മപെരുനാളിനോടനുബദ്ധിച്ചുള്ള ചരമകനകജൂബിലി  സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഗവർണർ. മടത്തിൽ ആശനുമായുള്ള തിരുമേനിയുടെ ഗുരുശിഷ്യ ബന്ധവും ഗവർണർ അനുസ്മരിച്ചു. ശിഷ്യന് പർണ്ണശാല നിർമിക്കാൻ തുശ്ചമായ വിലക്ക് സ്ഥലം നല്കിയ ഗുരുവിന്റെ നന്മ എടുത്തു പറയേണ്ടതാണ്. ഔപചാരിക വിദ്യാഭ്യാസം ഏറെ ആർജിക്കാൻ കഴിയാതിരുന്ന പാമ്പാടി തിരുമേനിയുടെ നാമധേയത്തിൽ പിന്നീടുയർന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിൻറെ പുരോഗതിയുടെ നാഴിക കല്ലുകൾ ആണെന്ന് ഗവർണർ പറഞ്ഞു.

12966164_1194656483908036_77992461_n

12968716_1194657233907961_1971526476_n

ജൂബിലിയോട് അനുബന്ധിച്ചു നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം, വിവാഹ-വിദ്യാഭ്യാസ ധന സഹായ വിതരണം, ചരമ ജൂബിലി സുവനീർ, പി സി യോഹന്നാൻ റമ്പാൻറെ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള ജീവചരിത്രം, സന്യാസവും സമൂഹവും എന്ന ലേഖന സമാഹാരം എന്നിവയുടെ പ്രകാശനവും ഗവർണർ നിർവഹിച്ചു. ഗവർണർക്ക് പരിശുദ്ധ കാതോലിക്ക ബാവ ഉപഹാരം സമർപ്പിച്ചു.പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിദീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ, ജൂബിലി ജെനറൽ കൺവീനർ ഫാദർ റ്റീ. ജെ ജോഷ്വ, ഓർത്തഡോൿസ്‌ തീയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ ഫാദർ കെ എം ജോർജ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ വർഗീസ്‌ കാവുംകൽ, ദയറാ മാനേജർ ഫാ. മാത്യു കെ ജോൺ എന്നിവർ പ്രസംഗിച്ചു.

12969219_1194656613908023_1937051782_n