OVS - Latest NewsOVS-Pravasi News

റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

റോം: ഇറ്റലിയിലെ സെൻറ്‌ തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷൻ്റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വി. കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പരുമല തിരുമേനിയെ അനുസ്മരിച്ചു പെരുന്നാള്‍ സന്ദേശം നല്‍കി. ഫാ. വിവേക് വര്‍ഗീസ് കുടശനാട് സഹകാര്‍മികത്വം വഹിച്ചു. മരണമടഞ്ഞ പിതാക്കന്മാര്‍ക്കും, വൈദികര്‍ക്കും വേണ്ടി പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും, ശുശ്രുഷകളും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി പെരുന്നാള്‍ സമാപിച്ചു.

2005 നവംബർ മുതൽ മലങ്കര ഓർത്തഡോക്സ് സഭ റോമിൽ വിശുദ്ധ കുർബാന നടത്തുന്നുണ്ട്. ഉപരിപഠനാർദ്ധം റോമിൽ എത്തിയ റെവ. ഫാ. ഡൊ. റെജി ഗീവർഗീസ് ആണ് ആദ്യമായി ഇവിടെ കുർബാന ചൊല്ലിയത്. അന്ന് മുതൽ ഈ പതിമൂന്നു വർഷക്കാലമായി റോമിൽ ഓർത്തഡോക്സ് സഭയുടെ ആരാധന മുടങ്ങാതെ നടക്കുന്നു. റോമിലെ കോൺവിത്തോ ഇന്തർനാസിയോനാലെ സാൻ തോമ്മാസ്സോ (St. Thomas International Seminary) ചാപ്പലിൽ ആണ് വി. കുർബാന അർപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും രാവിലെ 08:30-നു ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കുന്നു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൻ്റെ അഭി. ഡൊ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി (1980-കളിൽ) മുതൽ ധാരാളം പേര് ഇവിടെ ഉപരിപഠനാർദ്ധം താമസിച്ചിട്ടുണ്ട്. ഇപ്പോൾ കോട്ടയം പഴയ സെമിനാരി അധ്യാപകൻ റെവ. ഫാ ഡൊ. ഫെലിക്സ് യോഹന്നാൻ ആണ് അവസാനം കോഴ്സ് പൂർത്തീകരിച്ചു ഡോക്ടറേറ്റ് നേടിയ വ്യെക്തി. ഇപ്പോൾ നാല് വൈദീകർ ഇവിടെ പഠനം നടത്തുന്നുണ്ട്. ഫാ. മാത്യു വർഗീസ് (വിനു അച്ചൻ )അടൂർ, ഫാ. ഷോൺ മാത്യു അമേരിക്ക, ഫാ. വിവേക് വർഗീസ് കുടശ്ശനാട്‌, ഫാ. ഷാജൻ വർഗീസ് നിരണം എന്നിവരാണ് അവർ നാലുപേർ.

യു.ക്കെ, യൂറോപ്പ് ഭദ്രാസന മെത്രാപോലിത്ത അഭി. ഡൊ. മാത്യൂസ് മാർ തിമോത്തിയോസ്, ഇന്റർ ചർച്ച്‌ റിലേഷൻ ഡിപ്പാർട്മെന്റ് (Inter-church relation department) അധ്യക്ഷൻമാരായ അഭി. ഡൊ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, അഭി. ഡൊ. യൂഹാന്നോൻ മാർ ദിമിത്രിയോസ് എന്നീ തിരുമേനിമാരും, അഭി. ഡൊ. മാത്യൂസ് മാർ സേവേറിയോസ്, L. L. അഭി. തോമസ് മാർ അത്താനാസിയോസ് എന്നീ പിതാക്കന്മാരും റോമിൽ സന്ദർശനം നടത്തുകയും വി. കുർബാന അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2013-ൽ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർതോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ട് റോമും വത്തിക്കാനും സന്ദർശിച്ചത് അവിസ്മരണീയമായ ഒരു സംഗതിയാണ്. അതിനു മുൻപ് പരിശുദ്ധ ബസേലിയോസ് മാർതോമാ മാത്യൂസ് പ്രഥമൻ ബാവ, അഭി. മാത്യൂസ് മാർ കൂറിലോസ് (Later H. H. Mathews II Bava), H. G. ഡൊ. പൗലോസ് മാർ ഗ്രീഗോറിയോസ് എന്നീ തിരുമേനിമാരോടൊപ്പം വത്തിക്കാൻ സന്ദർശിച്ചുണ്ട്. അധികം ആർക്കും അറിയാത്ത ഒരു സന്ദർശനം കൂടി ഉണ്ടായിട്ടുണ്ട്, 1937-ലെ എഡിൻബറോ സന്ദർശനം കഴിഞ്ഞു മടങ്ങുന്ന വഴി പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവ തിരുമനസുകൊണ്ട് റോം സന്ദർശിച്ചിട്ടുണ്ട്.

വിവിധ വർഷങ്ങളിൽ റോമിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ ബഹു. ജോസ് എം ഡാനിയേൽ അച്ചൻ (കൊല്ലം ഭദ്രാസനം), അനൂപ് എബ്രഹാം അച്ചൻ( U. K.), ടോജോ ബേബി അച്ചൻ (കൊല്ലം ഭദ്രാസനം), ജോജി ജോർജ് അച്ചൻ (നാഗ്പുർ സെമിനാരി) റെജി ഗീവര്ഗീസ് അച്ചൻ, ഫെലിക്സ് യോഹന്നാൻ അച്ചൻ (പഴയ സെമിനാരി) എന്നിവർ ഇപ്പോൾ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം സഭയ്ക്കുവേണ്ടി നടത്തുന്നു. ഏകദേശം 20 പേർ ഈ ചെറിയ കോൺഗ്രിഗേഷനിൽ അംഗങ്ങളായിട്ടുണ്ട്.

വാർത്ത : ജോർജ് ജോസ് ജിജി