OVS - Latest NewsOVS-Kerala News

തീർഥാടക സംഗമം ഉദ്ഘാടനം ചെയ്തു

നിരണം :- മാർത്തോമ്മയുടെ പൈതൃകം മലങ്കര നസ്രാണികൾക്ക് അഭിമാനമാണെന്നും സഭയുടെ പ്രതിസന്ധികളിൽ നിരണം  വലിയ പള്ളി പിന്തുണ നൽകിയിട്ടുണ്ടെന്നും ഡോ. ഗീവർഗീസ് മാർ യൂലിയോസ്. തോമസ് അപ്പൊസ്തോലൻ നിരണത്ത് വന്നിറങ്ങിയ തോമത്ത് കടവിൽ നടന്ന തീർഥാടക സംഗമവും വിശ്വാസ പ്രഖ്യാപന റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. പി.ടി. നൈനാൻ, ഫാ. ഷിബു ടോം വർഗീസ്, ഫാ. ജയിൻ സി. മാത്യു, ജോർജ് വർഗീസ്, ജോർജ് തോമസ്, പി. തോമസ് വർഗീസ്, രാജു പുളിമ്പള്ളിൽ, എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.

12961708_10153564070117951_1459544506291456907_n
12524240_830031260458900_6199317466588262937_n
12472730_10153564070297951_4424655065579624938_n