OVS - Latest NewsOVS-Kerala News

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ വി. കുർബാന അർപ്പിച്ചു

കൊച്ചി: കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ  പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭാ വൈദികൾ വി. കുർബാന അർപ്പിച്ചു.  പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് സഭയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പോലീസ് ഏർപ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത്.

യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. എട്ടരയോട് കൂടിയാണ് വി.കുർബാന തുടങ്ങിയത് . ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ പ്രാർഥനക്കായി എത്തിയിരിക്കുന്നത്. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികൾക്കും പ്രാർഥനയിൽ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

 കോടതിയിൽ  നിന്നും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പള്ളിയുടെ നിയന്ത്രണം കളക്ടർക്കു തന്നെയായിരിക്കും. കുർബാനയ്ക്കെത്തുന്നവരെ തടയാനോ ക്രമസമാധാനപ്രശ്നമുണ്ടാക്കാനോ ആരെങ്കിലും ശ്രമിച്ചാൽ പോലീസ് പിടികൂടി സിവിൽ ജയിലിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് ദിവസം മുമ്പാണ് യാക്കോബായ വിശ്വാസികളിൽ നിന്ന് പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുത്തത്. അതെ സമയം പള്ളി പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി വിശ്വാസികളാണ് പ്രാർഥനയ്ക്കായി എത്തിയത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ അതിപുരാതന ദേവാലങ്ങളിൽ പ്രധാനപ്പെട്ട ദേവാലയമാണ് പിറവം സെൻറ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി. 1000 പള്ളികളുടെ തലപ്പള്ളി. മലങ്കര സഭയെ സംബന്ധിച്ച് പരി. സഭാപിതാക്കൻമാർ നേരിട്ട് മർദനമേറ്റ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പള്ളി. 1970 കാലഘട്ടത്തിൽ പരി. സഭയിൽ തർക്കം ഉടലെടുത്തപ്പോൾ മുതൽ ഈ ദേവാലയത്തിലും തർക്കം ഉടലെടുക്കുകയും, ഓർത്തഡോക്സ് വൈദികരെ തല്ലി പുറത്താക്കുകയും ചെയ്തു. ഓർത്തഡോക്സ്‌ വിശ്വാസികൾക്ക് പള്ളിയിൽ ആരാധന സ്വാതന്ത്യം നിഷേധിച്ച അവസരത്തിൽ ധാരളം വ്യവഹാരങ്ങൾ പളളി കോടതിയിലും മറ്റു നടന്നു.

1995-ലെ സുപ്രിം കോടതി വിധി പൂർണമായും ഉൾക്കൊണ്ട് 1997-ൽ അഭി. അത്താനാസിയോസ് തിരുമേനി ധീരവും ശക്തവുമായ നിലപാടുകളോടെ 1934-ലെ ഭരണഘടന പ്രകാരം മലങ്കര സഭയിലെ മെത്രാപോലീത്തയായി പരി. മാത്യൂസ് ദ്വതീയൻ ബാവാ സ്വീകരിച്ചു. 2002-ൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപോലീത്തയായി ഭരണഘടന പ്രകാരം പരി. ബാവാ നിയമിച്ചു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പിറവം പള്ളിയുടെ തുർന്നുള്ള കേസ് നടത്തിപ്പ് ലെക്നോ ജോയിയെ (ജോയ് തേക്കുംമൂട്ടിൽ) 2002-ൽ ഇടവക മെത്രാപോലിത്ത ഏൽപ്പിച്ചു. ജോയി എറ്റെടുത്തു കേസ് സുപ്രിം കോടതി വരെ എത്തിച്ചു 2017 ജൂലൈ 3-ൽ മലങ്കര സഭക്ക് അനുകൂലമായി ശക്തവും വ്യക്തവുമായ വിധി ലഭിക്കുമ്പോൾ നെച്ചൂർ, പിറവം പള്ളികളുടെ കേസ് സുപ്രിം കോടതിയിൽ പെന്റിങ്ങായിരുന്നു (സെക്ഷൻ 92 അപ്പീൽ). പിറവം പള്ളിയെ സംബന്ധിച്ച ബഹു. സുപ്രിം കോടതിയിലെ പെന്റിങ്ങ് കേസ് ലിസ്റ്റ് ചെയ്യിച്ച് 2017 ജൂലൈ 3 വിധി പിറവം പള്ളിക്കും ബാധകമാക്കിയും, ഈ വിധി നടപ്പാക്കാൻ ഇന്ത്യയിലെ എല്ലാ കോടതികൾളും ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ് എന്ന് സുപ്രധാന വിധി 2018 ഏപ്രിൽ 19-ന് കരസ്ഥമാക്കി.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വികാരിയായി ശുശ്രുഷ വന്ന വട്ടക്കാട്ടിൽ ഫാ.സ്കറിയ കശീശയെ 2014 -ൽ ബലമായി പുറത്താക്കിയ യാക്കോബായ വിഭാഗം പിറവം പള്ളി തങ്ങളുടേതാണെന്ന് വ്യാജമായി പ്രചരിപ്പിച്ചു. പല വിധ അക്രമ മാർഗത്തിലൂടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും എങ്കിലും അവസാനത്തോളം ക്ഷമിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കും എന്ന ആ മഹത് വചനം വെറും 5 വർഷത്തിന് ഇപ്പുറം ഇന്ന് 29/9/2019 -ൽ അന്വർഥമായി. പള്ളിയുടെ കേസുകൾ എല്ലാം അവസാനിച്ചു മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയോട് കൂട്ടി ചേർക്കപ്പെട്ടു.

ഇടവകയുടെ സ്വാതന്ത്രത്തിനു വേണ്ടി പ്രവർത്തിച്ച ഇടവക മെത്രാപോലിത്ത അഭിവന്ദ്യ. തോമസ് മാർ അത്താനാസിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. കാരമേൽ, ഫാ. ചെറുകാട്‌, കേസിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ശ്രീ. ലക്‌നൗ ജോയ് ഇവരുടെ സഹായികളായി പ്രവർത്തിച്ച ശ്രീ.ജോയ് തെന്നൽ, ശ്രീ.സ്റ്റാൻലി,  M.C മെമ്പർ ശ്രീ.ഷിജു എന്നിവരോടുള്ള നന്ദി ഒരിക്കൽ ഒരിക്കൽ കൂടി അറിയിക്കുന്നു. പള്ളിയുടെ കേസിന്റെ നാൾ വഴികളിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലരുടെ പേരുകൾ നന്ദിയോടെ സ്മരിക്കട്ടെ കണ്ടനാട് ഭദ്രാസനത്തിന്റെ മുൻ ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ജോസഫ് മാർ പക്കോമിയോസ് തിരുമേനി, മാത്യൂസ് മാർ സേവേറിയോസ് തിരുമേനി, ബഹു. മങ്കിടിയിൽ ജോസഫ് കശീശ. പള്ളിക്കുവേണ്ടി തുടങ്ങിയ OS 6/85 നമ്പർ കേസ് നടത്തിയ വർക്കി പഴയരുപറമ്പിൽ, മത്തായി മണ്ടേത്തിപറമ്പിൽ, മത്തായി പുറത്തിക്കാട്ടിൽ, ശീമോൻ വെള്ളൂകാട്ടിൽ എന്നിവരോടുമുള്ള നന്ദിയും കടപ്പാടും വിസ്മരിക്കാവുന്നതല്ല.

പിറവം പള്ളിയിൽ ആരാധന നടത്തുവാൻ ഓർത്തഡോക്സ് സഭയ്ക്ക് അനുമതി