OVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളി പെരുന്നാൾ ജൂലൈ 11, 12 തീയതികളിൽ

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി പെരുന്നാളിന് ഫാ. ഡോ മാത്യു. എം. ദാനിയേൽ കൊടി ഉയർത്തി. റവ.മത്തായി ഇടയനാൽ കോർ എപ്പിസ്ക്കോപ്പ പ്രാർത്ഥന നടത്തി. വികാരി ഫാ. ജേക്കബ് കുര്യൻ, സഹ വികാരിമാരായ ഫാ.ലൂക്കോസ് തങ്കച്ചൻ, ഫാ. ടി പി ഏലിയാസ് തുടങ്ങിയവരോടെപ്പം ഫാ ജോൺ തേനുങ്കൽ, ഫാ. ഏലിയാസ് കുറ്റിപറിച്ചേൽ, ഫാ. സെറ പോൾ, ട്രസ്റ്റിമാരായ സാജു പടിഞ്ഞാക്കര, ജോർജ് സി കുരുവിള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബഹു.എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് കോലഞ്ചേരി പള്ളിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ജൂലൈ 11,12 തീയതികളിലാണ് പ്രധാന പെരുന്നാൾ. വ്യാഴാഴ്ച്ച വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം, 7.15 ന് പ്രസംഗം, 7.30 ന് പ്രദക്ഷിണം, 9 ന് സ്ലൈഹിക വാഴ് വ്. വെള്ളിയാഴ്ച്ച രാവിലെ 9 ന് പ്രഭാത പ്രാർത്ഥനയും വി. കുർബ്ബാനയം കൽക്കട്ട ഭദ്രാസനാധിപൻ അഭി. ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. തുടർന്ന് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള യുവജന പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തപ്പെടും. 12 മണിയ്ക്ക് പ്രദക്ഷിണം, 1.30 ന് സ്ലൈഹിക വാഴ് വും ലേലവും നടത്തപ്പെടും.