OVS - Latest NewsOVS-Pravasi News

കേരളത്തിലെ കത്തോലിക്കാ റീത്തുകളുടെ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ OCP വത്തിക്കാന് പരാതി സമർപ്പിച്ചു :-

Orthodox Cognate PAGE (Pan Orthodox Christian Society) സെക്രെട്ടറിയേറ്റ്, മലങ്കരയിൽ കത്തോലിക്കാ റീത്തുകൾ നടത്തുന്ന എക്കുമിനിക്കൽ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മാർപാപ്പക്ക് പരാതി സമർപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ എക്കുമിനിക്കൽ റിലേഷൻ വിഭാഗത്തിൻ്റെ അറിവോടെയാണ് ഇപ്രകാരം ഒരു നീക്കം OCP നടത്തിയത്.

കഴിഞ്ഞ കുറച്ചുകാലങ്ങൾ ആയി മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്കുമാത്രം അവകാശപ്പെട്ട സ്ഥാന നാമങ്ങളും അധികാര ചിഹ്നങ്ങളും ഒക്കെ അനധികൃതമായി എടുത്തുപയോഗിക്കാൻ ഇവർ ആരംഭിച്ചിരിക്കുന്നു. സീറോ മലബാർ, സീറോ മലങ്കര റീത്തുകൾ ഇപ്രകാരം കാതോലിക്കാ, മലങ്കര മെത്രാപോലിത്ത, മാർതോമയുടെ പിൻഗാമി തുടങ്ങി പലതും തങ്ങളുടേത് എന്ന നിലയിൽ കയ്യേറിയിരിക്കുന്നു. ഒപ്പം അജമോഷണവും പതിവാക്കിയിരിക്കുന്നു. ഇതിനെതിരെയാണ് OCP ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

സീറോ മലങ്കര റീത്തിൻ്റെ മുൻ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസിൻ്റെ കാലത്ത് “കാതോലിക്കാ” എന്ന സ്ഥാനനാമം ഉപയോഗിക്കുന്നതിനെതിരെ വത്തിക്കാൻ പ്രസ്താവന ഇറക്കിയിരുന്നു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സഭാ ഐക്യ സമിതിയുടെ അന്നത്തെ അധ്യക്ഷൻ ആയിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താക്ക് വത്തിക്കാൻ നൽകിയ വിശദീകരണത്തിൽ സീറോ മലങ്കര റീത്തിനു അങ്ങനെ ഒരു സ്ഥാനം വത്തിക്കാൻ നൽകിയിട്ടില്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ വത്തിക്കാനെത്തന്നെ ധിക്കരിച്ചു പ്രാദേശികമായി ഇതെല്ലാം എടുത്തണിയുന്നു. ഒപ്പം മലങ്കര മെത്രാപോലിത്ത ആണെന്നും പറയുന്നു.

സീറോ മലബാർ റീത്ത് അടുത്ത കാലത്തായി അവരുടെ അധ്യക്ഷനായ കർദിനാൾ ജോർജ് ആലഞ്ചേരി മാർതോമയുടെ പിൻഗാമി ആണെന്നും മാർത്തോമാ സിംഹാസനം തങ്ങളുടേത് ആണ് എന്നും ഇന്ത്യയുടെ വാതിൽ ആണെന്നും മറ്റുമുള്ള പ്രചാരണങ്ങൾ തുടരെ നടത്തുന്നു. AD 105-ൽ സ്ഥാപിതമായ തങ്ങളുടെ കുറവിലങ്ങാട് പള്ളിയാണ് മലങ്കരയിലെ ആദ്യ ദേവാലയം എന്നുംമറ്റുമുള്ള കള്ള ചരിത്രവും പ്രചരിപ്പിക്കുന്നുണ്ട്. വത്തിക്കാനും മലങ്കര സഭയും തമ്മിലുള്ള നല്ല എക്കുമിനിക്കൽ ബന്ധത്തെയാണ് ഇത് മോശമായി ബാധിക്കുന്നത്. ഇതിനെതിരെയാണ് OCP പരാതി നൽകിയിരിക്കുന്നത്. വത്തിക്കാൻ്റെ പൊന്തിഫിക്കൽ കൌൺസിൽ ഫോർ പ്രോമോറ്റിംഗ് ക്രിസ്ത്യൻ യൂണിറ്റി പ്രസിഡന്റ്‌ കർദിനാൾ കുർദ് കുഖിനുള്ള പരാതിയുടെ കോപ്പി കത്തോലിക്കാ സഭാ തലവൻ പരിശുദ്ധ മാർപാപ്പ, H.E Cardinal Leonardo sandri – Prefect of the Congregation for the Oriental Churches , H.E. Giambattista Diquattro – Apostolic Nuncio of India, H.E. joseph kalathiparampil – Arch bishop Veropoly, H.E. Soosa Pakiam – Arch bishop thiruvananthapuram എന്നിവർക്കും അയച്ചിട്ടുണ്ട്. കേരളത്തിൽ വിവിധ പരിപാടികളിലെ നോട്ടീസ്, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളുടെ ചിത്രീകരണം എന്നിവ ഉൾപ്പെടുത്തി തെളിവുകൾ സഹിതമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

വത്തിക്കാൻ്റെ എക്കുമിനിക്കൽ നയങ്ങൾക്ക് തുരങ്കം വെക്കുന്ന രീതിയിലുള്ള, കേരളത്തിലെ കത്തോലിക്കാ റീത്തുകളുടെ അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലെ കത്തോലിക്കാ റീത്തുകളുടെ (സീറോ മലബാർ, സീറോ മലങ്കര ) അനധികൃത പ്രവർത്തനങ്ങൾക്കു എതിരെ OCP വത്തിക്കാന് അയച്ച പരാതി (Copy):-