OVS - Latest NewsOVS-Kerala News

പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 -ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം

തൊടുപുഴ: മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട തൊടുപുഴ, പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും ടി ഭരണഘടന പ്രകാരം നിയമിതനായ വികാരി മാത്രമെ കർമ്മങ്ങൾ അനുഷ്ടിക്കാവൂ എന്നും അല്ലാത്തവർക്ക് ശാശ്വത നിരോധനം ഏർപ്പെടുത്തി കൊണ്ട് തൊടുപുഴ സബ് കോടതി ടി പള്ളിയുടെ ഒറിജിനൽ സുട്ടിൽ വിധി പ്രഖ്യാപിച്ചു. ടി. പള്ളിയുടെ കേസിൽ മലങ്കര സഭ ആവശ്യപ്പെട്ട എല്ലാ നിവർത്തികളും കോടതി അനുവദിച്ചു തന്നു.

ഈ പള്ളിയുടെ വികാരിയായി വന്ദ്യ തളിയിച്ചിറ കോർ എപ്പിസ്കോപ്പാ പ്രവർത്തിച്ചുവരുന്നു. അദ്ദേഹം കോർ എപ്പിസ്കോപ്പാ ആയി എന്ന ഒറ്റക്കാരണത്താൽ ഒന്നായിരുന്ന ഇടവകാംഗങ്ങളെ ഭിന്നതയിൽ ആക്കി വിഘടിത വിഭാഗം എതാനും വർഷങ്ങളായി പാരലൽ ഭരണം നിർവ്വഹിച്ചു വരികയായിരുന്നു. ഈ ഭരണം ഈ വിധിയൊടെ അവസാനിച്ചിരിക്കുകയാണ്.

ഈ പള്ളിയുടെ കേസിൽ 34 ഭരണഘടന അസൽ ഹാജരാക്കണമെന്ന വിഘടിത വിഭാഗം ആവശ്യവും ഇതോടൊപ്പം അവസാനിച്ചു. ഈ സുപ്രധാന വിധിയോടെ വിഘടന വാദം അവസാനിപ്പിക്കാനുള്ള സുവർണ്ണ അവസരം ഇടവകയിൽ സംജാതമായിരിക്കുകയാണ്. അതിന് വേണ്ടി ഇടവക ഒന്നായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. പി.എം ജോസഫ് ഹാജരായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

യാക്കോബായ വാദങ്ങൾ എല്ലാം തള്ളി സുപ്രീം കോടതി; വിധി പകർപ്പ്