OVS - Latest NewsOVS-Kerala News

കാതോലിക്ക ദിനാഘോഷവും ജൂബിലി ആഘോഷ സമാപനവും

പുളിക്കൽകവല :- ഓർത്തഡോക്സ് സഭ കാതോലിക്ക ദിനാഘോഷവും വാഴൂർ പള്ളി സ്ഥാപകൻ ചെറിയമഠത്തിൽ വലിയ യാക്കോബ് കത്തനാർ ചരമ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും 13നു വാഴൂർ പള്ളിയിൽ നടത്തും. രാവിലെ 7.15നു കാതോലിക്ക ദിന കൊടിയേറ്റ്. 7.30നു പ്രഭാതനമസ്കാരം. 8.30നു മൂന്നിന്മേൽ കുർബാന–പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ.മാത്യൂസ് മാർ സേവേറിയോസ്, റവ.സഖറിയ റമ്പാൻ എന്നിവർ കാർമികത്വം വഹിക്കും.

10നു കബറിങ്കൽ ധൂപപ്രാർഥന. 10.30നു പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കാതോലിക്ക ദിന സന്ദേശവും അനുസ്മരണ പ്രഭാഷണവും ഡോ.എം.കുര്യൻ തോമസ് മേലേടത്ത് നിർവഹിക്കും. കാതോലിക്ക മംഗളഗാനം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയും നടത്തുമെന്നു വികാരി ഫാ.അലക്സ് തോമസ് മുണ്ടുകുഴി, ട്രസ്റ്റി ഏലിയാസ് ജോൺ കാഞ്ഞിരത്തറയിൽ, ജനറൽ കൺവീനർ എ.എസ്.തോമസ് അമ്പലത്തുങ്കൽ എന്നിവർ അറിയിച്ചു.