OVS - Latest NewsOVS-Kerala News

പുതിയ ഹർജി : കോടതിയെ വിശ്വാസംവന്നോയെന്ന് പരിഹസിച്ചു സോഷ്യൽ മീഡിയ 

വിഘടിത വിഭാഗം നിരന്തരം നീതിന്യായത്തെ അവഹേളിച്ചു പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടത്തുമ്പോൾ ഉന്നയിക്കുന്നത് കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നാണ്. മത വിഷയങ്ങളിൽ കോടതി ഇടപെടരുതെന്ന് നിലപാടിൽ പിന്നോട്ട് പോയിരിക്കുകയാണ് ഇപ്പോൾ. അസഭ്യം ചൊരിഞ്ഞുകൊണ്ട് സുപ്രീം കോടതിയിലേക്ക് ഹർജിയുമായി ഓടിയപ്പോൾ വിളിച്ചു കൂവിയതെല്ലാം ഇത്രപെട്ടെന്ന് മറന്നോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

അന്ത്യോഖ്യയിലെ പാത്രിയർക്കീസിന്റെ ആത്മീയവും അല്ലാത്തതുമായ പരമാധികാരം ഉയർത്തിക്കാട്ടിയാണ് ഹർജി. ബെഞ്ച് വേനലവധിക്കുശേഷം ജൂലൈ മൂന്നിനു പരിഗണിക്കും. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ.ഭാനുമതി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ കേസ് ബന്ധപ്പെട്ട ഉചിതമായ ബെഞ്ചിനു വിട്ടത്. സഭാക്കേസ് പരിഗണിച്ചുവരുന്ന  ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ് യു.യു.ലളിത് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. വിവിധ ഇടവകകളിൽ 60 പേർ ചേർന്നാണ് റിട്ട് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെയാണ് കക്ഷി ചേർത്തിരിക്കുന്നത്.

ഒത്താശ ചെയ്തു കോൺഗ്രസ്‌

വിഘടിത വിഭാഗത്തിന്റെ പുതിയ നീക്കത്തിന് പിന്നിൽ കോൺഗ്രസ്‌ പാർട്ടിയുടെ നേതാക്കന്മാരുടെ ഒത്താശയോടെയാണെന്ന് ആക്ഷേപം. യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായത് മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ അഡ്വ. കബിൽ സിബൽ, അഡ്വ.മനു അഭിഷേക് സിംഗ്‌വി എന്നിവരാണ് എന്നുള്ളത് സംശയം കൂടുതൽ ബലപ്പെടുത്തുന്നു. നാട്ടിൽ നിന്ന് ബെന്നി ബെഹന്നാനും ഡൽഹിയിൽ പി സി ചാക്കോയുമാണ് ചരട് വലികൾ നടത്തിയെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ പറയുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ യാക്കോബായ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പങ്കും സോഷ്യൽ മീഡിയയിൽ ചർച്ചയായി. സുപ്രീം കോടതി വിധിക്കെതിരെ അടുത്തിടെ യുഡിഎഫ് അംഗങ്ങൾ പ്രമേയം നഗരസഭയിൽ കൊണ്ടു വന്നിരുന്നു. ഈ വിഷയത്തിൽ മുന്നണി മൗനം പാലിച്ചതും ഇതിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന.

കോടതി വിധികൾക്ക് പിന്നാലെ പള്ളികളിൽ പായയുമായി വിഘടിത വിഭാഗം നേതാക്കൾ രംഗത്തെത്തി പള്ളി പൂട്ടിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലങ്കര മക്കൾ നോക്കി കണ്ടത്. എന്നാൽ 2017 സമുദായക്കേസ് വിധിക്ക് ശേഷം  സാഹചര്യം മാറിയതും പത്തിൽ അധികം പള്ളികളിൽ വിധി നടപ്പാക്കിയതും ശ്രദ്ധേയമായി. വർഷങ്ങളായി പൂട്ടി കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയും മുളക്കുളം വലിയ പള്ളിയും ഇവയിൽപ്പെടുന്നു.