“സാമ്പത്തിക സംവരണം സാമൂഹിക സമത്വത്തിലേക്ക് നയിക്കും.” -അഡ്വ. ബിജു ഉമ്മന്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് സംവരണം ഒന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് 10% സംവരണം ഏര്‍പ്പെടുത്താനുളള നീക്കം സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.

സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് മുന്നാക്ക വിഭാഗത്തില്‍ ഉളളവര്‍ക്ക് ജോലി സംവരണം നല്‍കുന്നത് സാമൂഹിക സമത്വത്തിലേക്കുളള സഞ്ചാരം വേഗത്തിലാക്കും. സംവരണ തത്വങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണം ആകണമെങ്കില്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇത് സംബന്ധിച്ച ചട്ട ഭേദഗതി വിജ്ഞാപനം മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ പുറപ്പെടുവിക്കണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.

 

 

error: Thank you for visiting : www.ovsonline.in