OVS - Latest NewsOVS-Kerala News

ഏപ്രില്‍ 2 : കാതോലിക്കാ ദിനം (സഭാ ദിനം)

2017-ലെ കാതോലിക്കാ ദിനം അഥവാ സഭാ ദിനം ഏപ്രില്‍ നാലാം തീയതി  (പരി. വലിയനോമ്പിലെ 36-മത്  ഞായറാഴ്ച്ച) പരി. സഭ ഒന്നാകെ ആചരിക്കുന്നു. ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.

വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ പിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ ഏറ്റുചൊല്ലും .

എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്‍ത്തു ശിഷ്യന്‍ പരിശുദ്ധ തോമാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ. ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറിലും സത്യവിശ്വാസത്തിലും വിശ്വസ്തതയിലും നിലനില്‍ക്കുന്നു. എന്റെ സഭ സ്വതന്ത്രയാണ്. അതിന്റെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും അഖണ്ഡതയും ആര്‍ക്കും അടിയറ വയ്ക്കില്ല. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല. ജനിച്ചവര്‍ക്കു കരുത്തുള്ളിടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളിടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി, കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും.

മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം നീണാള്‍ വാഴട്ടെ. ജയ് ജയ് കാതോലിക്കോസ്!

(സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കായി ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന് സഭാ ദിന പിക്ചറിന് രൂപം നല്‍കിയിരിക്കുന്നു :- ഡൌണ്‍ലോഡ് ചെയ്യാം)

സഭാംഗങ്ങള്‍ കാതോലിക്ക നിധിയിലേയ്ക്ക് നല്കുന്നത് ചിലവഴിക്കുന്നത് ഇങ്ങനെ