OVS - ArticlesOVS - Latest News

എന്ത‌ാണ് ഈസ്റ്റർ ദിനത്തിലെ പൈതൽ നേർച്ച?

പൊതുവെ രണ്ട് വിശ്വാസമാണ് പൈതൽ നേർച്ച സംബന്ധിച്ച് ഉളളത്                       Copyright ovsonline.in
1) തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്നു. 12 പൈതങ്ങൾ ശ്ലീഹേ൯മാരേയും, പുരോഹിത൯ കർത്താവിനെയും സൂചിപ്പിക്കുന്നു .
2) ഉണ്ണിയേശുവിൻറെ ജനനശേഷം വാർത്ത അറിഞ്ഞ ഹെരോദാ രാജാവ് രാജ്യത്തെ ആൺ ശിശുകളെ മുഴുവൻ വധിക്കാൻ ഉത്തരവിട്ടു, തുടർന്ന് നിരവധി ശിശുക്കൾ ഉണ്ണിയേശുവിനു വേണ്ടി രക്തസാക്ഷികളാകേണ്ടി വന്നു അങ്ങിനെ രക്തസാക്ഷികളാക്കപ്പെട്ട കുരുന്നുകളുടെ ഓർമ്മക്കായി നേർച്ച നടത്തപ്പെടുന്നു ഈ രണ്ട് വിശ്വാസമാണ് പൈതൽ നേർച്ചക്ക് പിന്നിൽ ഉളളത്. Copyright ovsonline.in

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പൈതൽ നേർച്ച പ്രസിദ്ധമാണ് എങ്കിലും പൊതുവെ വടക്ക൯ ഭദ്രാസനങ്ങളായ കണ്ടനാട് വെസ്റ്റ്, കണ്ടനാട് ഈസ്റ്റ്, അങ്കമാലി എന്നീ വടക്ക൯ ഭദ്രാസനങ്ങളിലെ മിക്കവാറും എല്ലാ പളളികളിലും പളളിക്ക് കീഴിലുളള കുരുശുപളളി(ചാപ്പലുകൽ)കളിലും പൈതൽ നേർച്ച ഒരു അനുഷ്ടാനമായി നടത്തി വരുന്നു. അതുപോലെ കുടിയേറ്റ കർഷകർ കൂടുതലുളള മലബാർ ഭദ്രാസനത്തിലും തങ്ങളുടെ പാരബരൃം കൈയ്യൊഴിഞ്ഞിട്ടില്ല എന്നത് സന്തോഷകരമാണ്. Copyright ovsonline.in

പന്ത്രണ്ട് പൈതങ്ങളുടെ നേർച്ചയും, മൂന്ന് പൈതങ്ങളുടെ നേർച്ചയും പ്രധാനമായി നടത്തപ്പെടുന്നു. നേർച്ചയ്ക്ക് വേണ്ടി നോമ്പ്നോറ്റ് വിശുദ്ധിയോടെ വിഭവങ്ങൾ ഒരുക്കുന്നൂ. മൂന്ന് നെയ്യപ്പം, മൂന്ന് പഴം, പിടി, കൂവിത്തെളിഞ്ഞ പൂവ൯ കോഴിയിറച്ചി കറി, ചോറ്, ചെതുബലുളള മീനിന്റെ കറി, കാളൻ, തോരൻ എന്നീ വിഭവങ്ങൾ വാഴയിലയിൽ 12 വയസിൽ താഴെയുളള പൈതങ്ങൾക്കും പുരോഹിതനും മൃഷ്ടാനം വിളബി നേർച്ച പൂർത്തിയാക്കുന്നു. ഇതിൽ ജാതി മതഭേദമന്യേ നിരവധി പേർ പങ്കെടുക്കുന്നു. നേർച്ച നടത്തുന്ന ഭവനം 50 നോമ്പ് ഭക്തിയോടെ നോറ്റ് ഒരുങ്ങുന്നു. നമസ്ക്കാരങ്ങൾ മുടങ്ങാതെ നടത്തി ഭക്തിയോടെ നേർച്ചയെ സമീപിക്കുന്നു. നേർച്ചക്ക് ഒരുക്കുന്ന സാധനങ്ങൾ അതായത് പാചകം ചെയ്യുന്നതിന് വേണ്ട പാത്രങ്ങൽ ഉൾപ്പെടെ പുതിയത് മാത‌്രം ഉപയോഗിക്കുന്നു. ഒരു വീട്ടിൽ ചിലപ്പോൾ രണ്ടോ മൂന്നോ നേർച്ച കഴിച്ചെന്ന് വരുകിലും,ഓരോ നേർച്ചയും പ്രത്രേകം പ്രത്രേകം തയ്യാർ ചെയ്യണം,1 നേർച്ചക്ക് ഒരു കോഴി,ഒരു മീ൯ എന്നിങ്ങനെയാണ് കണക്ക്. തയ്യാറാക്കുന്ന വിഭവം നേർച്ചയാക്കായി ദേവാലയത്തിൽ വിളബിയതിന് ശേഷമേ വിട്ടുകാർക്ക് ഭക്ഷിക്കാ൯ അനുവാദമുളളു.Copyright ovsonline.in

നിഷ്ടയോടെ നേർച്ച കഴിക്കുന്ന ഭവനങ്ങൾ അഭിവൃദ്ധിപ്പെടും എന്ന അനുഭവമാണ് വാർഷം ചെല്ലുന്തോറും നേർച്ചകൾ പെരുകുന്നതിന് പിന്നിലെ സതൃം.

എൽദോ തങ്കച്ചൻ, മുളക്കുളം

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ