OVS-Pravasi News

യു.കെ ഭദ്രാസന വടക്കന്‍ മേഖല വനിതാ സമാജം സമ്മേളനം ലിവര്‍പൂളില്‍

ലണ്ടന്‍ : മര്‍ത്തമറിയം വനിതാ സമാജം യു.കെ ഭദ്രാസന വടക്കന്‍ മേഖല വാര്‍ഷിക സമ്മേളനവും വചനിപ്പ് പെരുന്നാളും മാര്‍ച്ച് 25 ന് ലിവര്‍പൂള്‍ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.രാവിലെ 7.30ന് പ്രഭാത നമസ്കാരം തുടര്‍ന്ന് വി.കുര്‍ബാനക്ക് യു.കെ ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മീകത്വം വഹിക്കും.

സമ്മേളനം അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഭദ്രാസന സെക്രട്ടറി ഫാ.വര്‍ഗ്ഗീസ് മാത്യു,ഫാ.മാത്യു കുര്യാക്കോസ്‌ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും.വനിതകള്‍ക്ക് സഭയിലും സമൂഹത്തിലും കുടുംബത്തിലും ഉള്ള പങ്ക്  എന്ന വിഷയത്തെ ആസ്പദമാക്കി സമാജം ഭദ്രാസന ഉപാധ്യക്ഷന്‍ ഫാ.ജോണ്‍ വര്‍ഗ്ഗീസ് ,ഡോ.സന്ദീപ്‌ മാത്യൂസ്‌ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.ഭദ്രാസന  ജനറല്‍സെക്രട്ടറി ഷേറി തോമസ്‌,എലിസബേത്ത് ജോയ് എന്നിവര്‍ ചര്‍ച്ചാ സെക്ഷനും  മേഖല സെക്രട്ടറി സുജ ടിനി,യൂണിറ്റ് സെക്രട്ടറി ഡോ.സൂസന്‍ കുരുവിള എന്നിവര്‍ നേതൃത്വം നല്‍കുമെന്നു സോജി ടി മാത്യു അറിയിച്ചു.