OVS-Kerala News

ഭാഗ്യസ്മാർണാഹാനായ ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നാളെയും മറ്റന്നാളും

പത്തനംതിട്ട ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ഒൻപതാം ഓർമപ്പെരുന്നാൾ 24, 25 തീയതികളിൽ ബേസിൽ അരമന ചാപ്പലിൽ നടക്കും. നാളെ സന്ധ്യാനമസ്കാരം. മറ്റന്നാൾ രാവിലെ അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം കുർബാന അർപ്പിക്കും. പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും. 10.30ന് മൈലപ്ര ശാന്തിനഗറിൽ മാർ യൗസേബിയോസ് സ്മാരക മന്ദിരത്തിന്റെ ആദ്യ നിലയുടെ കൂദാശ നടക്കും. പ്രകാശധാര സ്കൂൾ ബോർഡിങ് ഹോം, മാർ യൗസേബിയോസ് പാലിയേറ്റീവ് കെയർ സെന്റർ, സെന്റ് ഗ്രിഗോറിയോസ് ശാന്തിനിലയം കൗൺസലിങ് സെന്റർ എന്നീ സ്ഥാപനങ്ങളാണ് മന്ദിരത്തിൽ പ്രവർത്തിക്കുന്നത്.