OVS-Kerala News

പുത്തൻകാവ് കൺവൻഷൻ ആരംഭിച്ചു

പുത്തൻകാവ് :- ദൈവ വചനത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ജനതയ്ക്കു മാത്രമേ ആത്മീയ വളർച്ച ഉണ്ടാവുകയുള്ളൂവെന്ന് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ്. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 324-ാം ശ്രാദ്ധപ്പെരുനാളിനോടനുബന്ധിച്ചു നടക്കുന്ന 221 മതു പുത്തൻകാവ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്ധ്യാനമസ്കാരത്തിനു ശേഷം കത്തീഡ്രലിൽ നിന്നു കൺവൻഷൻ പന്തലിലേക്കു സുവിശേഷ റാലി നടന്നു. ഫാ. രാജൻ വർഗീസ്, ഫാ. ജാൾസൺ പി. ജോർജ്, ഫാ. കെ.ജി. ചെറിയാൻ, ഫാ. മാത്യു തോമസ്, ഫാ. കെ.ഒ. തോമസ്, ജോസ് കെ. ജോർജ്, ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു.