OVS - Latest NewsOVS-Exclusive NewsOVS-Kerala News

മൂന്നാം സമുദായക്കേസ് : യാക്കോബായ വിഭാഗത്തിന്‍റെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി : കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച മൂന്നാം  സമുദായ(സഭാ)ക്കേസിന്‍റെ വിധിക്കെതിരെ യാക്കോബായ വിഭാഗം നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ്  പോള്‍സ്, മണ്ണത്തൂര്‍ സെന്‍റ് ജോര്‍ജ്, വരിക്കൊലി സെന്‍റ് മേരീസ്‌, നെച്ചൂര്‍ സെന്‍റ്  തോമസ്‌, കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് എന്നീ അഞ്ചു പള്ളികളില്‍ ഉടെലെടുത്ത തര്‍ക്കം സംബന്ധിച്ച കേസിലാണ് മലങ്കര സഭാ ചരിത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ജൂലൈ 3-ലെ കോടതി വിധി. ഇത്  പുന:പരിശോധിക്കണമെന്നാണ് യാക്കോബായ  വിഭാഗം   ആവശ്യപ്പെട്ടത്. ഈ  ആവശ്യം ആണ്  കോടതി തള്ളിയത്. ജൂലൈ 3-ലെ കോടതി വിധിയില്‍  ഓരോ പള്ളികളിലേയും തര്‍ക്കം പരിഹരിച്ചു ഏകീകൃത ഭരണ സംവിധാനം നിലവില്‍വരണമെന്നാണ് നിര്‍ദ്ദേശം. 1934-ലെ ഓര്‍ത്തഡോക്സ് സഭാ ഭരണഘടന പ്രകാരമാണ് പള്ളികള്‍ ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കരാറുകള്‍ അംഗീകരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം തള്ളിയ കോടതി 1995-ലെ സുപ്രീം കോടതി വിധി മാത്രമേ നിലനില്‍ക്കൂ എന്നും വിധിയില്‍ പറയുന്നു.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി

വിഘടിത (യാക്കോബായ) വിഭാഗത്തിന്‍റെ  2002 -ലെ ഭരണഘടനയും ഉടമ്പടികളും കരാറുകളും അനാവശ്യവും നിയമ വിരുദ്ധമാണെന്നും ഉത്തരവിട്ട  കോടതി പാത്രിയര്‍ക്കീസിന്‍റെ അധികാരവകാശങ്ങള്‍ അപ്രതീക്ഷമായ മുനമ്പില്‍ എത്തിയെന്നും കണ്ടെത്തി. സഭയ്ക്ക് കീഴിലെ 100-ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്. 1995-ലെ മൂന്നംഗ ബെഞ്ചിന്‍റെ വിധി ശരിവെച്ച കോടതി, 1934-ലെ സഭാ ഭരണഘടന ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യാമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

ഇടവകളില്‍ സമാന്തര ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു. 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നായിരുന്നു 1995-ല്‍ ജസ്റ്റിസുമാരായ ആര്‍.എം സഹായി, ബി.പി ജീവന്‍ റെഡ്ഡി, എസ്. സി സെന്‍ എന്നിവരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്. എന്നാല്‍ വിധി അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായിരുന്നില്ല. ഇത് മലങ്കര സഭയെ വ്യവാഹാരത്തിലേക്കും മറ്റും തള്ളിവിടുകയായിരുന്നു. വിധി മറികടക്കാന്‍ 2002-ല്‍ യാക്കോബായ വിഭാഗം പുതിയ ഭരണഘടന രൂപീകരിച്ചു, ഈ ഭരണഘടന അസാധുവാണെന്നും കോടതി വ്യക്തമാക്കി. 1995 -ല്‍ രണ്ടാം സമുദായക്കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2002ല്‍ കേരള ഹൈക്കോടതി കമ്മീഷന്‍റെ നേതൃത്വത്തില്‍ പരുമലയില്‍ സഭാ ഭരണം നിശ്ചയിക്കാന്‍ മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയത്. പരാജയ ഭീതി മൂലം  മറുവിഭാഗം അസോസിയേഷന്‍ ബഹിഷ്കരിച്ചു ഏറണാകുളം കേന്ദ്രീകരിച്ചു സമാന്തര ഭരണം നടത്തുന്നതാണ് സഭാ തര്‍ക്ക വിഷയങ്ങള്‍ കാലക്രമേണ വഷളാക്കിയത്.

മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിപ്പകര്‍പ്പ്‌

മലങ്കരസഭാ കേസിൽ സുപ്രീം കോടതിയുടെ പുതിയ വിധി സമഗ്രവും ഇതുവരെയുള്ള തർക്കങ്ങളുടെയും കേസുകളുടെയും അവലോകനവുംകൂടിയാണ്. മലങ്കരസഭാ ചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണു പുതിയ വിധി. 1995-ലെ വിധിയും തുടർന്നുള്ള തീർപ്പും തമ്മിൽ ഒരു ഭിന്നതയുമില്ലെന്ന് ഈ വിധി വ്യക്തമാക്കിയതോടെ പുതിയ തീർപ്പിന്‍റെ ആവശ്യവുമില്ല. പള്ളിക്കേസാണെങ്കിലും ഉപനിഷത്തും ഭഗവദ്ഗീതയും ഉദ്ധരിച്ചാണു ജസ്റ്റിസ് അരുൺകുമാർ മിശ്ര വിധിന്യായം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്ന വിധി എല്ലാ പള്ളികൾക്കും മലങ്കരസഭയ്ക്കും ആകമാനം ബാധകമാണ്.

യാക്കോബായ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ആക്രമണത്തിന് ആഹ്വാനം

കോലഞ്ചേരി, കണ്യാട്ടുനിരപ്പ് പള്ളികളുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയുടെ കീഴിലായിരുന്നതിനാല്‍ വിധി നടത്തിപ്പ്  സുഗമമായി നടന്നു. വരിക്കോലി, നെച്ചൂര്‍ പള്ളികളില്‍ വിധി നടത്തിപ്പിനു തടസ്സങ്ങള്‍ നേരിട്ടു. ആക്രമണം അഴിച്ചു വിട്ടു ഭീതിയും അരാജകത്വവും സൃഷ്ടിക്കാനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്. അവസാനം ഇവിടങ്ങളില്‍ വിധി നടപ്പായി. സെപ്റ്റംബറില്‍ വരിക്കോലി പള്ളി വികാരി ഫാ.വിജു ഏലിയാസിന് നേരെ യാക്കോബായ ഗുണ്ടാക്രമണം നടന്നിരിന്നു. പള്ളിയിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ വെണ്ണിക്കുളത്ത് ബൈക്ക് തടഞ്ഞുനിര്‍‍ത്തി ആക്രമിച്ചത്. കമ്പിവടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു. വരിക്കൊലി, നെച്ചൂര്‍, കണ്യാട്ടുനിരപ്പ് പള്ളികളിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ യാക്കോബായ ഗുണ്ടകള്‍ മുന്‍കൂര്‍ജാമ്യത്തിന്‍റെ ബലത്തിലാണ് വെളിച്ചത്തിലിറങ്ങിയത്. നെച്ചൂരില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വിധി അട്ടിമറിക്കാന്‍ ശ്രമിച്ച യാക്കോബായ മെത്രാപ്പോലീത്തയുടെ വീഡിയോ ദൃശ്യങ്ങളും ഓവിഎസ് ഓണ്‍ലൈന്‍ പുറത്ത് വിട്ടിരിന്നു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

 

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി >>

സഭാവഴക്കിന്‍റെ ചരിത്രം അഥവ തോറ്റുപോയ ന്യായങ്ങള്‍ >>

മലങ്കര സഭ തർക്കത്തേക്കുറിച്ചു ശരിയായ വസ്തുത എന്താണ് ? >>

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും >>

സുപ്രീംകോടതി വിധി: സഭയുടെ ഐക്യാഹ്വാനം >>

എംഎല്‍എയെ ഭീഷണിപ്പെടുത്തി യാക്കോബായ മെത്രാപ്പോലീത്താ >>

ഓര്‍ത്തഡോക്സ് സഭക്കെതിരെയുള്ള വ്യാജ വാര്‍ത്തകളുടെ പ്രഭവകേന്ദ്രം പുത്തന്‍കുരിശ് ; മംഗളം ജേര്‍ണലിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍ >>

പെരുമ്പാവൂരില്‍ യാക്കോബായ ഇടവകാംഗങ്ങള്‍ മലങ്കര സഭയ്ക്ക് മാതൃകയാകുന്നു >>

സമാധാന ചർച്ച- പാത്രിയർക്കീസിന്‍റെത് ആത്മാർത്ഥതയില്ലാത്ത നടപടി >>

അസത്യം പ്രചരിപ്പിക്കുന്ന സഹോദരങ്ങൾ >>

Malankara Sabha