ഓര്‍ത്തഡോക്സ് സഭക്കെതിരെയുള്ള വ്യാജ വാര്‍ത്തകളുടെ പ്രഭവകേന്ദ്രം പുത്തന്‍കുരിശ് ; മംഗളം ജേര്‍ണലിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍

കോട്ടയം/കൊച്ചി : മലങ്കര സഭ കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിന്യായം ഒട്ടുമിക്ക പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.മലങ്കര സഭയിലെ പള്ളികള്‍ കോടതി അംഗീകരിച്ച 1934 മലങ്കര സഭ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടെണ്ടതാണെന്ന് 1995 ല്‍ ഉണ്ടായ സമുദായക്കേസ് വിധി ശെരി വെച്ചുകൊണ്ട് ജൂലൈ മൂന്നിന് വിധിച്ചിരിന്നു.വിധിയില്‍ മനോവിഷമമുള്ളവര്‍ കുത്സിത പ്രവര്‍ത്തിക്കളുമായി രംഗത്തിറങ്ങി.അവര്‍ സംഘടിതമായി പെയ്ഡ് ന്യൂസ്‌ പ്രചരിപ്പിച്ചു വരികയാണ്.അതില്‍ ‘മംഗളം’ ദിനപ്പത്രം നല്‍കുന്ന സംഭാവന ചെറുതുമല്ല. പല മേഖലയിലും ‘മംഗളം’ പത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്കരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ സ്വമേധയാ തീരുമാനത്തിലെത്തിയതായി സൂചന.പരിശുദ്ധ സഭ പത്രങ്ങളെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുകയില്ല.എല്ലാ മാധ്യമ സ്ഥാപനങ്ങളോടും സമദൂര നിലപാട് ആണ് പുലര്‍ത്തി വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.എന്നാല്‍ നിരന്തരമായ വേട്ടയാടല്‍ വിശ്വാസികളെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മംഗളം ഓഫീസിലേക്ക് വിളിച്ചു അന്വേഷിച്ച വിശ്വാസികളായ രണ്ടു ചെറുപ്പക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ജേര്‍ണലിസ്റ്റ് പലപ്പോഴായി മൌനം പാലിച്ചു.വിഘടിതരുടെ കോടതിയിലെ വാദമാണ് പത്രത്തെ അറിയിച്ചത്.അതേപടി കോടതി വിധിയാക്കി ചിത്രീകരിച്ചു കൊടുത്തുവെന്ന് സംഭാഷണത്തില്‍ വ്യക്തമാവുന്നത്.ഈ തലക്കെട്ടും യാഥാര്‍ഥ്യവും തമ്മില്‍ യാതൊരു കഴമ്പും ഇല്ല എന്ന് വിധിന്യായം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്ന പരമസത്യം മാത്രം. മാത്രമല്ല 2017 ജൂലായ്‌ 4 നു ഇതേ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് നേരെ വിപരീതമായ വാര്‍ത്ത‍ എങ്ങനെ ചമയപ്പെട്ടു. അത് ആര്‍ നല്‍കിയെന്നും ഈ സന്ദേശത്തില്‍ വെളിവാകുന്നു.വിധി വന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു എങ്കിലും ഇപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയത്.276 പേജുള്ള വിധി എന്‍റെ കയ്യില്‍ കിട്ടിയിരിന്നു.വായിച്ചു നോക്കിയപ്പോള്‍ ഓള്‍റെഡി പറയുന്നത് മലങ്കര  മെത്രാപ്പോലീത്തയാണ് അധികാരി.അദേഹത്തിനാണ് അവകാശം.നിങ്ങള്‍ എഴുതിയത് പോലെ അല്ല – വിശ്വാസി പറഞ്ഞു.

 

“അവര്‍ സഭയില്‍ നിന്ന് തരുന്നതാണ്.അവരുടെ കയറോഫിലാണ് കൊടുത്തിരിക്കുന്നത് ” മംഗളം ജേര്‍ണലിസ്റ്റ് മറുപടി പറയുന്നു.അവരുടെ സഭയുടെ പ്രതിനിധി, പി.ആര്‍.ഒ ആരോ ലേഖകനെ വിളിച്ചു കൊടുത്തതാണ്,അങ്ങനെ വന്ന സംഭവമാണ് – അദേഹം കൂട്ടിച്ചേര്‍ത്തു.അപ്പോള്‍ ഇത് പെയ്ഡ് ന്യൂസാണ്.കോടതി വിധിക്കെതിരെ കേസ് കൊടുത്താല്‍ ? കോടതി വിധിയില്‍ എന്താണ് പറയുന്നത് .നിങ്ങള്‍ എന്താണ് പറയുന്നത് ? ബാവ കക്ഷി കൂടുതല്‍ ഉണ്ടെന്നു അവകാശപ്പെടുന്ന എറണാകുളത്ത് മാത്രം ഇട്ടു.വേറെ ഒരു എഡിഷനിലും ഇല്ല.അവിടെ നിന്നാണ് സാറിന്‍റെ നമ്പര്‍ കിട്ടിയത്.അതുകൊണ്ടാണ് വിളിച്ചത്.കേരളത്തിലെ ഇത്രേയും വലിയൊരു ഇഷ്യൂ.അതിന്‍റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കേണ്ടേ ? ആരെങ്കിലും തരുന്നത് ചുമ്മാ ഇടുകയാണോ ചെയ്യേണ്ടത് . അതിനു മുമ്പ് പറഞ്ഞത് 1934 ലെ ഭരണഘടന പ്രകാരം ഓര്‍ത്തഡോക്‍സ്‌ സഭക്കാണ്.മലങ്കര മെത്രാപ്പോലീത്തയാണ് പൂര്‍ണ്ണ അധികാരി.പിറ്റേന്ന് 1934 പ്രകാരം ഇടവകപ്പള്ളി ഭരിക്കാന്‍ പാടില്ലെന്ന് .ഒരു പത്രത്തില്‍ തന്നെ രണ്ടു വാര്‍ത്ത വരുമ്പോള്‍ എന്ത് മനസിലാക്കണം.കോടതി വിധിയെ കുറിച്ചു അറിയില്ല – നിസഹായമായ മറുപടി.അപ്പോള്‍ ഞങ്ങള്‍ എന്ത് എഴുതി തന്നാലും ഇടുമോ സാറേ ? ഞാന്‍ മംഗളം ആണ് വരുത്തുന്നത്.മംഗളം നിര്‍ത്തണോ.നോക്കാം – മറുപടി.അതെങ്ങനെ,അപ്പോള്‍ വായിക്കുന്ന ഞങ്ങള്‍ മണ്ടന്‍മാരാണോ ? പ്രതികരണം ആരാഞ്ഞു.അവരുടെ നിലപാട് വേറെ. കോടതി വിധി വേറെ.ഇത്രേയും വലിയ വിധി.തെറ്റായ വാര്‍ത്ത ആ ഏരിയയില്‍ കൊടുത്തിരിക്കുന്നതിന്‍റെ ഉദേശം ആണ് അറിയേണ്ടത് ?അത് ചെയ്തത് തെറ്റാണോ അല്ലെയോ.കൊച്ചി മുഴുവന്‍ പോയിട്ടുണ്ട് – മറുപടി.ഈ ന്യൂസ്‌ കൊച്ചിയില്‍ മാത്രം ഇട്ടു.കൊച്ചിയില്‍ ഒഴിച്ച് മറ്റു എഡിഷനുകളില്‍ കൊടുത്തിരുന്നു എങ്കില്‍ അതിന്‍റെ പ്രതിഫലനം നിങ്ങള്‍ അറിഞ്ഞേനെ.ചെയ്തത് ശെരിയാണോ ഇല്ലെയോ.സാറിനെതിരെ ഒന്നും പറയാനില്ല – കോള്‍ അവസാനിച്ചു.

മംഗളം വാര്‍ത്തക്ക് മറുപടി

വിധിന്യായം പാരഗ്രാഫ് 133 നെ അപഗ്രധിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു വാര്‍ത്ത ചമയപ്പെട്ടത്‌ എന്നും മാധ്യമ സ്ഥാപനത്തില്‍ നിന്നും ചിലര്‍ക്ക് കിട്ടിയ അറിയിപ്പ് . എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്നവ പരിശോധിച്ചതില്‍ നിന്നും അവയെല്ലാം വിഘടിതരുടെ സീനിയര്‍ വക്കീല്‍ പരാശരന്റെ വാദം മാത്രമായിരുന്നു എന്നാണ് വസ്തുത. വക്കീലിന്റെ വാദത്തെ വിധിയാക്കി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചത് വിചിത്രം എന്നല്ലാതെ എന്ത് പറയാന്‍. ഇത് നിയമപരമായി തെറ്റും കോടതിവിധിയോടുള്ള വെല്ലുവിളിയുമാണ്.

എന്നാല്‍ ഇത് സബന്ധിച്ചു എന്താണ് വിധിയില്‍ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. വിധിന്യായത്തിലെ 266 പേജില്‍ പോയിന്റ്‌ നമ്പര്‍ ആറില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priest, Deacons, Prelates (High Priest) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 constitution on the concerned Diocese, Metropolitan etc.”.പാത്രിയാര്‍ക്കീസിന്‍റെ ആത്മീയ അധികാരം അസ്തമ ബിന്ദുവില്‍ എത്തിക്കഴിഞ്ഞു എന്ന വസ്തുതക്ക് ഊന്നല്‍ നല്‍കുന്നു.തല്‍ഫലമായി പാത്രിയാര്‍ക്കീസിന് വികാരിമാര്‍, പട്ടക്കാര്‍, ശെമ്മാശന്മാര്‍, മേല്പട്ടക്കാര്‍ എന്നിവരെ നിയമിച്ചു ഇടവക പള്ളികളുടെ ഭരണത്തില്‍ ഇടപെടാന്‍ കഴിയുകയില്ല. ഇതുവഴി സമാന്തര ഭരണ സംവിധാനം ഉണ്ടാകാനും കഴിയില്ല. 1934 ഭരണഘടന പ്രകാരം ഈ നിയമങ്ങള്‍ക്കുള്ള അധികാരം ബന്ധപ്പെട്ട ഭദ്രസനതിനും മെത്രാപ്പോലീത്തായ്ക്കുമാണ്.

മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിപ്പകര്‍പ്പ്‌

സഭാ വിഷയത്തില്‍ ‘മംഗള’ത്തിന്‍റെ ഏകപക്ഷീയത തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും ഓ.വി.എസ് ഓണ്‍ലൈന്‍ പുറത്തു വിട്ടിരിന്നു.ചെറായി പള്ളി തര്‍ക്കത്തില്‍ ശബ്ദരേഖയടക്കം,നെടുമ്പാശ്ശേരി സ്കൂളുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിവരാവകാശ രേഖ ഉള്‍പ്പടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വ്യാജ പ്രചാരണം പുറത്തു കൊണ്ടു വന്നിരിന്നു.കേരളത്തിന്‌ ഒട്ടും സുപരിചിതമല്ലാത്ത പെണ്‍കെണിയുമായി ചാവിള്ളയായ ചാനല്‍ പിറവിയും അടുത്തിടെ കൊച്ചി എഡിഷനില്‍ ചില പൊതു വിഷയങ്ങളില്‍ അപകീര്‍ത്തിപരമായ വാര്‍ത്തകള്‍, പെയ്‌ഡ് ന്യൂസ് ആക്ഷേപവും പത്രത്തിനെതിരെ ശക്തമാവുന്നുണ്ട്.അടുത്തിടെ ഹോം സ്റ്റേ ജീവനക്കാരന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് കാണിച്ചു വാര്‍ത്ത നല്‍കുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയിരിന്നു. ബ്ലാക് മെയില്‍ ചെയ്തു ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബ്യൂറോയിലെ ചുമതലക്കാരനും റിപ്പോര്‍ട്ടറേയും പ്രതി ചേര്‍ത്ത് പനങ്ങനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോടതി വിധി പോലും തെറ്റായി വ്യാഖ്യാനിച്ചു ഒരു വിഭാഗത്തിന് വേണ്ടി അനുകൂലമാക്കി മാറ്റുന്ന ജേര്‍ണലിസാണ് ചിലര്‍ മംഗളത്തില്‍ പയറ്റുന്നത്.എതിര്‍ പക്ഷത്തിന്‍റെ പ്രതികരണങ്ങള്‍ കൂടി ചേര്‍ക്കുകയെന്ന പത്ര ധര്‍മ്മം തുടര്‍ച്ചയായി ലംഘിക്കപ്പെട്ടു.ഇന്നലെ കൊച്ചി എഡിഷനില്‍ മാത്രം പ്രസിദ്ധീകരിച്ച “പാത്രിയാര്‍ക്കീസിന് മേലധികാരം വിനിയോഗിക്കാന്‍ കാതോലിക്കോസ് തടസമല്ലെന്നു സുപ്രീംകോടതി” എന്ന തലക്കെട്ടോടു കൂടിയ വാര്‍ത്തയുടെ ആധികാരികതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.ബാവ കക്ഷി വിഘടിത വിഭാഗത്തിന്‍റെ പ്രസിദ്ധീകരണത്തിലെ കോളമിനിസ്റ്റ് ‘ന്യായീകരണ തൊഴിലാളി’ മംഗളം റിപ്പോര്‍ട്ടറാണ് മഞ്ഞ സംരക്ഷണ വലയം തീര്‍ക്കുന്നത്.കൂടുതലൊന്നും എഴുതുന്നില്ല.ബാവ കക്ഷികള്‍ തന്നെ എഴുതി പിടിപ്പിച്ചിരിക്കുന്നത് ചുവടെ ചേര്‍ത്തിരിക്കുന്നു.

 

error: Thank you for visiting : www.ovsonline.in