OVS - Latest NewsOVS-Kerala News

മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർമപ്പെരുനാളിന് കൊടിയേറ്റി

ശാസ്താംകോട്ട : മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ഓർമപ്പെരുനാളിനു വികാരി ഫാ. ഇ.പി. വർഗീസ് ഇടവന കൊടിയേറ്റി. സഭാ മാനേജിങ് കമ്മിറ്റി അംഗം പ്രഫ. വൈ. ജോയി സന്ദേശം നൽകി. സുനിൽ തങ്കച്ചൻ, എം.ജി. വിൽസൺ, റീന കോശി, സാജൻ ജോയി, വൈ. ജോൺ എന്നിവർ പ്രസംഗിച്ചു. 26നു ഫാ. കെ.ടി. വർഗീസ് നയിക്കുന്ന ധ്യാനം. 27നു ഫാ. കെ.സി. ശാമുവലിന്റെ കാർമികത്വത്തിൽ കുർബാന, 28ന് 7.30നു യാക്കോബ് മാർ ഏലിയാസിന്റെ കാർമികത്വത്തിൽ കുർബാന, ചികിൽസാ സഹായം വിതരണം, ശ്ലൈഹിക വാഴ്‌വ്, കാഷ് അവാർഡ് വിതരണം.

7.30നു കൺവൻഷൻ മെത്രാസന സെക്രട്ടറി ഫാ. എം.എം. വൈദ്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ജോജി കെ. ജോയി വചനശുശ്രൂഷ നടത്തും. 29നു ഫാ. ഫിലിപ് തരകൻ കൺവൻഷൻ സമാപന സന്ദേശം നൽകും. സമർപ്പണ പ്രാർഥന ഫാ. കെ.ടി. വർഗീസ് നയിക്കും. മാർച്ച് ഒന്നിനു വൈകിട്ടു മൂന്നിനു റാസ. രണ്ടിന് 7.30നു മാത്യൂസ് മാർ സേവേറിയോസിന്റെ കാർമികത്വത്തിൽ കുർബാന, 10.30നു ചികിൽസാ സഹായം വിതരണം, റാസ, ശ്ലൈഹിക വാഴ്‌വ്, കൊടിയിറക്ക്.