121മത് പരുമല പെരുന്നാളിന്റെ കാൽനാട്ട് കർമ്മം നിർവ്വഹിച്ചു
പരിശുദ്ധ പരുമല തിരുമേനിയുടെ 121ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പന്തൽ കാൽനാട്ട് കർമ്മം തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. രാവിലെ വിശുദ്ധ കുർബാനയ്ക്ക് പരുമല സെമിനാരി മാനേജർ വന്ദ്യ റമ്പാൻ കെ. വി പോൾ മുഖ്യകാർമികത്വം വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല അസിസ്റ്റൻറ് മാനേജർ ഫാ. ജെ. മാത്തുക്കുട്ടി, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ എബ്രഹാം, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ, പി എം ജോസ്, മനോജ് പി ജോർജ് എന്നിവരും ഇടവക ജനങ്ങളും പന്തൽ കാൽനാട്ടുകർമ്മത്തിൽ പങ്കെടുത്തു.