OVS - Latest NewsOVS-Kerala News

മലങ്കര സഭയുടെ സുദിനം; കോലഞ്ചേരി പള്ളി തുറന്നു

മൂന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് ആൻഡ്‌ സെന്റ്‌ പോൾസ് പള്ളി വീണ്ടും ആരാധനയ്ക്കായി തുറക്കപ്പെട്ടു. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുന്പ് ലഭിച്ച പോലീസ് സംരക്ഷണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വികാരിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ ഇന്ന് ഉച്ചയോടെ പള്ളി തുറന്നത്. എറണാകുളം റൂറൽ എസ്.പിക്കാണ് സുരക്ഷാ ചുമതല.

കോലഞ്ചേരി

ഇന്നലെ മുതൽ വിഘടിത വിഭാഗം ഇവിടെ സംഘർഷാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പല പ്രാവശ്യം പള്ളിക്കു നേരെ കല്ലേറു നടത്തി. പള്ളിയിലേക്ക് മുളകുപൊടി എറിഞ്ഞു.  ഹെൽമെറ്റ് ധരിച്ച വാടക ഗുണ്ടകൾ പ്രധാന വാതിലിന്റെ ഒരു പലകയും മിക്കവാറും ജനൽ ചില്ലുകളും തകർത്തു. വിശ്വാസികളെ ഭയപ്പെടുത്താൻ പള്ളിക്കുള്ളിൽ പെട്രോൾ ഒഴിച്ചു.  എങ്കിലും അഗ്നിശമന സേന എത്തി അപകടം ഒഴിവാക്കി. എന്നാൽ പോലീസ് ഇതെല്ലാം കണ്ടു നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പള്ളിക്കു വെളിയിൽ ചിലർ ഊരി ഇട്ടിരുന്ന ചെരുപ്പുകൾ നലു ഭാഗത്തേക്കും വലിച്ചെറിഞ്ഞു. പള്ളിക്കകത്തേക്കു നടന്ന കല്ലേറിൽ വികാരിയുടെ കൈക്കു പരുക്കേറ്റു. സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതിയിൽ നിന്നുണ്ടായ വിധിയെ പോലും അധികാരവർഗ്ഗം അട്ടിമറിക്കുന്ന കാഴ്ചയാണ് കോലഞ്ചേരിയിൽ കാണാൻ കഴിഞ്ഞത്.

ഉച്ചയ്ക്കു ശേഷം കബറടക്ക ശുശ്രൂഷയ്ക്ക് എത്തിച്ച ഇടവകാംഗത്തിന്റെ മൃതദേഹം പള്ളിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ പാത്രിയർക്കീസ് പക്ഷം വൈദികന്റെ നേതൃത്വത്തിൽ തടഞ്ഞു വച്ചു. പോലീസും മർദ്ദകരുടെ പക്ഷത്തു നിന്നതു കാരണം പിന്നീട് പള്ളിയിൽ കയറ്റാതെ കൊണ്ട് പോയി അടക്കം ചെയ്യേണ്ടി വന്നു. അതിനിടെ ഉച്ചയ്ക്കു ശേഷം പള്ളിക്കകത്തു മണിക്കൂറുകളായി കുടുങ്ങിയിരിക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമിച്ച  വിശ്വാസികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പോലീസിന്റെ ആക്രമണത്തിൽ തലയിലടക്കം പരുക്കേറ്റ മൂന്നു പേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തെ എല്ലിനു ക്ഷതമേറ്റ ഒരാളെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികൂല കോടതി വിധികളിൽ വിറളി പിടിച്ച് എന്തിനും തയ്യാറായാണ് പാത്രിയർക്കീസ് പക്ഷം പെരുമാറുന്നത്.  സംസ്ഥാനത്തെ പരമോന്നത കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് ശരിയായ നടപടിക്ക് പോലീസ് മടിക്കുന്നതെന്ന് അവർ തന്നെ പറയുന്നു.

വരും ദിവസങ്ങളിൽ നീതി നടപ്പാക്കും എന്നുള്ള സ്ഥലം സന്ദർശിച്ച  മധ്യ മേഖലാ ഐ.ജിയുടെയും എറണാകുളം റൂറൽ എസ്.പിയുടെയും ഉറപ്പിന്മേൽ വിശ്വാസികൾ വൈകുന്നേരത്തോടെ വെളിയിലിറങ്ങി. സന്ധ്യാ നമസ്കാരത്തിനു ശേഷം പ്രസാദം സെന്ററിൽ കൂടിയ യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി.മാത്യൂസ് മാർ സേവേറിയോസ്, അഭി. യൂഹാനോൻ മാർ പോളിക്കർപ്പോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. തോമസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായും സ്ഥലം സന്ദർശിച്ചു. ഇതിനിടെ പോലീസ് മാറി എന്ന് കണ്ട ഗുണ്ടകൾ പ്രസാദം സെന്ററിനു നേരെയും കല്ലേറു നടത്തി. പിന്നീട് കൂടുതൽ പോലീസ് എത്തി അവരെ പായിച്ചു.

Latest News
കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് ആൻഡ്‌ സെന്റ്‌ പോൾസ് പള്ളി യില്‍ ഇന്ധനം ഉപയോഗിച്ചു വിശ്വാസികളെ അഗ്നിക്കിരയാക്കാനുള്ള ശ്രമങ്ങളടക്കമുള്ള  അനിഷ്ട സംഭവങ്ങൾക്ക് കാരണമായ  യാക്കോബായ -പോലീസ് വകുപ്പ് കൂട്ടുകെട്ടിനെതിരെ   പ്രതിഷേധിച്ച് ആഭ്യന്ത്രര മന്ത്രിയുടെ ചെന്നിത്തലയിലെ ഓഫീസിലേക്ക് സഭാംഗങ്ങള്‍  മാർച്ച് നടത്തി.