OVS - Latest NewsOVS-Kerala News

പുത്തൂർ കൺവൻഷൻ ഇന്നു തുടങ്ങും

പുത്തൂർ :- പ്രദേശത്തെയും പരിസരങ്ങളിലെയും വിവിധ ഓർത്തഡോക്സ് ഇടവകകൾ സംയുക്തമായി നടത്തുന്ന പുത്തൂർ കൺവൻഷൻ ഇന്നു തുടങ്ങും; 14നു സമാപിക്കും. പുത്തൂർ സെന്റ് ജോർജ് ഇംഗ്ലിഷ് മീഡിയം സ്കൂൾ അങ്കണത്തിൽ നടക്കുന്ന കൺവൻഷൻ ഇന്നു വൈകിട്ട് 6.45നു കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ് ഉദ്ഘാടനം ചെയ്യും. 7.30നു റവ. പ്രഫ. കുര്യൻ ഡാനിയലിന്റെ വചനശുശ്രൂഷ. ദിവസവും വൈകിട്ട് 6.15നു ഗാനശുശ്രൂഷയും 7.15നു വചനശുശ്രൂഷയും ഉണ്ടാകും. ഫാ. ഗീവർഗീസ് കോശി, ഫാ. വർഗീസ് വർഗീസ്, ഫാ. ജോജി കെ. ജോയി, റവ. ഡോ. ഒ. തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നടത്തും. 12നു 10.30നു ഫാ. ജോർജ് വർഗീസ് വട്ടപ്പറമ്പിലിന്റെ ധ്യാനപ്രസംഗം. 13നു 10.45നു ക്നാനായ സഭയിലെ ഫാ. എ.പി. ജേക്കബ് ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം. 14ന് എട്ടിനു കുർബാന, രാത്രി എട്ടിനു ഭവന നിർമാണ ധനസഹായ വിതരണം, തുടർന്നു സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ അലക്സിയോസ് മാർ യൗസേബിയോസിന്റെ പ്രഭാഷണം, 8.15നു സഖറിയാസ് മാർ അന്തോനിയോസിന്റെ സമാപന സന്ദേശം. ഒരുക്കങ്ങൾ പൂർത്തിയായെന്നു ജനറൽ കൺവീനർ ഫാ. പി.ടി. ഷാജൻ അറിയിച്ചു. യോഗത്തിനു ശേഷം രാത്രി വിവിധ സ്ഥലങ്ങളിലേക്കു വാഹനം ഉണ്ടായിരിക്കും.