OVS - Latest NewsOVS-Kerala News

വികാരിയുടെ അവകാശം സ്ഥാപിച്ചിട്ട് മതി,കൊച്ചു മകന്റേത് : നിലപാടിലുറച്ചു ഓർത്തഡോക്സ്‌ സഭ

ആലപ്പുഴ : ദേശീയ മനുഷ്യവകാശ കമ്മീഷനെ ബോധ:പൂർവ്വം തെറ്റുദ്ധരിപ്പിച്ചു വിഘടിത വിഭാഗം രംഗത്ത്.പരിശുദ്ധ സഭയുടെ ഭാഗം പരിഗണിക്കാതെ കമ്മീഷനിൽ നിന്ന് ഉത്തരവ് (എക്സ് പാർട്ടി) സംബാദിച്ചു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാൻ ശ്രമം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിയുടെ അദ്ധ്യക്ഷതയിൽ മൂന്നംഗ ബെഞ്ചിന്റെ വിധിയും പരേതന്റെ ശവ സംസ്കാരത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും നിലനിൽക്കെ അത് മറച്ചു വെച്ചാണ് കമ്മീഷനെ തെറ്റുദ്ധരിപ്പിച്ചിരിക്കുന്നത്.

നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെറ്റുദ്ധരിപ്പിച്ചു നേടിയെടുത്ത ഉത്തരവ് നിജസ്ഥിതി ബോധ്യപ്പെടുത്തിയപ്പോൾ പിൻവലിക്കുകയും നിലവിലുള്ള വ്യവസ്ഥകൾ പാലിച്ചു നടത്താൻ ഉത്തരവാകുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ തുടർച്ചയായി നിരോധനയാജ്ഞ നീട്ടി കോടതി വിധി അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത് വ്യാപക വിമർശനങ്ങൾക്ക് വഴി വച്ചിരിന്നു.

വികാരിയുടെ അവകാശം സ്ഥാപിച്ചെടുത്തിട്ട് മതി,കൊച്ചു മകന്റെ അവകാശം സ്ഥാപിച്ചെടുക്കാനെന്ന് വികാരി ഫാ.ജോൺസ് ഈപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.വർഗീസ് ടി വർഗീസ്,ജനറൽ സെക്രട്ടറി ഫാ.അജി കെ തോമസ്,ട്രഷറർ ജോജി പി തോമസ്,എഡിറ്റോറിയൽ ബോർഡ് അംഗം ടിഞ്ചു സാമുവേൽ,ലെനി ജോൺ  തുടങ്ങി നിരവധി വൈദീകരും സ്ഥലത്തുണ്ട്. സ്ഥലത്തേക്ക് കൂടുതൽ യുവജന പ്രസ്ഥാനം പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. ശവ സംസ്കാരം തടയുന്നത് ഓർത്തഡോക്സ്‌ സഭയുടെ നിലപാടല്ലെന്ന് പലയാവർത്തി പല സംഭവങ്ങളിലൂടെ വ്യക്തമായതാണ്. എന്നാൽ കർശന വ്യവസ്ഥകൾ പാലിച്ചാകണം. ഏത് വിധേയനെയും കട്ടച്ചിറ പള്ളിയിൽ അതിക്രമിച്ചു കയറാനുള്ള ഗൂഡനീക്കം പ്രതിരോധിക്കാൻ തന്നെയാണ് ഓർത്തഡോക്സ്‌ സഭ നേതൃത്വം. കണ്ണ്യാട്ടുനിരപ്പ് പള്ളിയിൽ സമാനമായി സെമിത്തേരിയിൽ യാക്കോബായ വൈദീകൻ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ വൈദീകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തതിനെതുടർന്ന് വൈദീകൻ ഒളിവിൽ പോയിരുന്നു.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ