OVS - Latest NewsOVS-Kerala News

നോട്ടീസ് പോലും അയക്കാത്ത കേസിൽ വിധിയെന്ന വ്യാജ പ്രചരണം; വിശ്വാസികളെ കബളിപ്പിച്ചു യാക്കോബായ നേതൃത്വം

ന്യൂഡൽഹി/കൊച്ചി : വിശ്വാസികളെ വീണ്ടും വഞ്ചിച്ചു യാക്കോബായ നേതൃത്വം. സുപ്രീം കോടതിയിൽ നിന്നും എതോ ഭയങ്കരമായ വിധി വന്നു എന്ന തരത്തിൽ യാക്കോബായ നേതൃത്വത്തിന്റെ പത്ര പ്രസ്താവനകളും സോഷ്യൽമീഡിയ പ്രചരണങ്ങളും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചിക്കുന്നതുമാണ്. യാക്കോബായ വിഭാഗത്തിലെ ഏതാനും പേർ ചേർന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിട്ട് ഹർജി അവർ തന്നെ ലക്ഷങ്ങൾ മുടക്കി മുതിർന്ന അഭിഭാഷകനെ കൊണ്ടുവന്ന് ഞങ്ങൾ സെറ്റിൽമെന്റിന് വേണ്ടി ചർച്ചകൾ നടത്തുകയാണ് എന്ന് പറഞ്ഞ് മാറ്റി വച്ചിരിക്കുന്നു.

അതിനുശേഷം പൊതുജനങ്ങളേയും പാവങ്ങളായ വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുന്നതിന് സുപ്രീംകോടതി ഇന്നലെ വിധി പ്രഖ്യാപിച്ചു എന്നതരത്തിൽ പ്രചരണങ്ങൾ നടത്തുന്നു. സുപ്രീംകോടതി ഇതിനെ സംബന്ധിച്ച കേസ് 2019 മാർച്ച് മാസത്തേക്ക് നീട്ടി വയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും സുപ്രീംകോടതിയിൽ നിന്നും ഇന്നലെയിറങ്ങിയ ഡെയിലി ഓർഡർ വ്യക്തമാക്കുന്നു. ഈ റിട്ട് പെറ്റീഷൻ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങൾ എല്ലാം കട്ടച്ചിറ പള്ളിയുടെ കേസിൽ ഇവർ ഉന്നയിക്കുകയും ആയത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  അടങ്ങുന്ന   മൂന്നംഗ ബെഞ്ച് തള്ളുകയും ചെയ്തിട്ടുള്ളതാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

യാക്കോബായ വിഭാഗത്തിൽ  നടക്കാൻ പോകുന്ന തിരെഞ്ഞെടുപ്പിൽ അവരവരുടെ സ്ഥാനങ്ങൾ ഉറപ്പിക്കുന്നതിനു വേണ്ടി ചിലർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്നത്.കൊച്ചി ഗ്രീഗോറിയോസ് – ഊരമന തെയോഫിലോസ്‌ മെത്രാന്മാരുടെ പുത്തൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോട്ടയം തീമോത്തിയോസിനെതിരെ ശക്തമായ മത്സരമാണ് നടക്കുന്നത്. ലക്ഷങ്ങൾ മുടക്കി  മാറ്റിവെയ്ക്കുവാൻ മുതിർന്ന അഭിഭാഷകനെ കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഈ കേസ് ഇന്നലെ തന്നെ തള്ളാൻ സാധ്യത ഏറെയായിരുന്നു. ഇത് മനസ്സിലാക്കിയ അധികാരമോഹികളാണ് ജനങ്ങളെ പറ്റിച്ചു ഉണ്ടാക്കുന്ന ലക്ഷങ്ങൾ കൊണ്ട് അവരവരുടെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ വേണ്ടി ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത്.

വിഘടിതരുടെ വികൃതികൾ