OVS - Latest NewsOVS-Kerala News

ഉപകാരസ്മരണ : പാത്രിയർക്കീസിനെ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി നെടുബാശ്ശേരിയിൽ

യുഡിഎഫ് ഭരണ കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാക്കോബായ വിഭാഗത്തിന് അകമഴിഞ്ഞ സഹായം ചെയ്തിരുന്നു.പാത്രിയർക്കീസ് നെടുബാശ്ശേരിയിൽ പറന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി എത്തിയത് യാക്കോബായ – കോൺഗ്രസ്‌ ബാന്ധവത്തിന്റെ നേർക്കാഴ്ച്ചയാകുന്നു . വ്യക്തമായ കോടതി വിധികളുണ്ടെന്നിരിക്കെ പള്ളികളിൽ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തി തീർത്തു തോമസ് പ്രഥമൻ ഉൾപ്പെടെയുള്ള നേതാക്കൾ ‘പായ’ നാടകം കളിച്ചു പള്ളികൾ പൂട്ടിക്കുകയായിരുന്നു.നിരവധി പള്ളികളിലാണ് അക്കാലയളവിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.സഭാക്കേസിൽ പ്രഹരം സംഭവിച്ചതിന് പിന്നാലെ യാക്കോബായ വിഭാഗത്തിന് നിയമ സഹായം നൽകി കോൺഗ്രസ്‌ സംസ്ഥാന ഘടകം എത്തിയിരിന്നു .സുപ്രീം കോടതിയിൽ കൊടുത്ത റിട്ട് ഹർജിയിൽ യാക്കോബായ വിഭാഗത്തിന് വേണ്ടി അഡ്വ. കബിൽ സിബൽ, അഡ്വ.മനു അഭിഷേക് സിംഗ്‌വി എന്നിവർ ഹാജരായത് കോൺഗ്രസ്‌ സംസ്ഥാന ഘടകം ചെലുത്തിയ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ ആണ് .2017 വിധി സംസ്ഥാന സർക്കാർ പള്ളികളിൽ നടപ്പാക്കിയത് യാക്കോബായ വിഭാഗത്തിന് ഒപ്പം കോൺഗ്രസ്സിനും ഷീണം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.

നാട്ടിൽ നിന്ന് ബെന്നി ബെഹന്നാനും ഡൽഹിയിൽ പി സി ചാക്കോയുമാണ് ചരട് വലികൾ നടത്തിയെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ പറയുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ യാക്കോബായ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ജൂലൈ 3ലെ വിധിയിൽ പാത്രിയർക്കീസിന്റെ അധികാരം അസ്തമനബിന്ദുവില്‍ എത്തിയെന്നും കണ്ടെത്തിയ കോടതി ഓർത്തഡോക്സ്‌ സഭയുടെ 1934-ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നും യാക്കോബായ വിഭാഗത്തിന്‍റെ 2002ലെ ഭരണഘടന നിയമവിരുദ്ധമാണെന്നു നിരീക്ഷിച്ച് അസാധുവാക്കുകയും ചെയ്തു.

2017 ജൂലൈ 3ലെ അന്തിമ വിധിക്ക് ശേഷം കോലഞ്ചേരി, വരിക്കോലി, നെച്ചൂർ, ചാത്തമറ്റം പള്ളികൾക്ക് പുറമെ വർഷങ്ങളായി പൂട്ടിക്കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി, മുളക്കുളം വലിയപള്ളി എന്നിവിടങ്ങളിൽ വിധി നടപ്പാക്കിയിരുന്നു.