OVS-Kerala News

കുറിച്ചി വലിയപള്ളിയില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി…

കുറിച്ചി: സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെയും, കോട്ടയം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെയും കല്‍ക്കട്ടാ ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭി. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെയും ഓര്‍മ്മപ്പെരുന്നാള്‍ സംയുക്തമായി നവം. 4 വരെ കൊണ്ടാടുന്നു.

നവംബര്‍ 1 രാവിലെ 6.00-ന് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ പരുമല തീര്‍ത്ഥാടനം. പള്ളിയില്‍ നിന്നും ആരംഭിച്ച് കുറിച്ചി ചെറിയപള്ളി, ചങ്ങനാശ്ശേരി, വേങ്ങല്‍, കട്ടപ്പുറം പള്ളി, കാവുംഭാഗം വഴി പരുമലയില്‍ എത്തിച്ചേരുന്നു.

നവംബര്‍ 3 ശനി 6.00 ന് സന്ധ്യാനമസ്ക്കാരം (പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള കരുനാട്ടുവാലയിലെ കുരിശടിയില്‍), 6.45 മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 7.00 : അനുസ്മരണ പ്രസംഗം : റവ. ഫാ. കുറിയാക്കോസ് ബേബി (സഹ വികാരി, കുറിച്ചി വലിയ പള്ളി)

2018 നവംബര്‍ 4 ഞായര്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍, 8.30 -ന് വി. കുര്‍ബ്ബാന – വികാരി റവ. ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍, തുടര്‍ന്ന് പ്രദക്ഷിണം മാര്‍ ഗ്രിഗോറിയോസ് കുരിശടിയിലേയ്ക്ക്

കുറിച്ചി ചെറിയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാൾ