OVS - Latest NewsOVS-Kerala News

ആദ്യഘട്ടമായി 30 ലക്ഷം രൂപ ; ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്‌സ് സഭ

കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്‌സ് സഭ ആദ്യഘട്ടമായി 30 ലക്ഷം രൂപ കൈമാറി. 30 ലക്ഷം രൂപയുടെ ചെക്ക് സഭാ സിനഡ് സെക്രട്ടറി ഡോ.യുഹാനോന്‍ മാര്‍ ദിയസ്ക്കോറസ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ കൈമാറിയത്. യുഹാനോന്‍ മാര്‍ തേവോദോറോസ് ,സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഓർത്തഡോക്‌സ് സഭ പത്ത് കോടിയുടെ വിപുലമായ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിന്നു. ദുരിതബാധിതര്‍ക്കായി സഭയുടെ പള്ളികളും സ്ഥാപനങ്ങളും തുറന്നുകൊടുക്കുവാനും കാതോലിക്കാ ബാവ നേരത്തെ നിര്‍ദേശിച്ചിരിന്നു.