OVS - Latest NewsOVS-Kerala News

അതിൽ മറ്റ് നാല് പേരുവിവരങ്ങളുണ്ട് ; പേരുകൾ വെളുപ്പെടുത്തി മറുപടിയുമായി വൈദീക ട്രസ്റ്റി

കൊച്ചി :  ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ നടന്ന അന്തി ചർച്ച നിരുത്തരപാദകരമായി അങ്ങേയറ്റം അവജ്ഞയോടെ കൈകാര്യം ചെയ്ത  അവതാരകൻ വിനു വി ജോണിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. ആരോപണങ്ങൾ തെളിയിക്കപ്പെട്ടെന്ന തരത്തിലായിരിന്നു അവതാരകന്റെ പ്രകടനം.കുമ്പസാരത്തെ പോലും അടച്ചാക്ഷേപിച്ചു.പൈങ്കിളി ഓൺലൈൻ ജേർണലിസത്തിന്റെ മൊത്ത കച്ചവടക്കാരെന്നു അറിയപ്പെടുന്ന ചില ‘നിഷ്പക്ഷമതി’കളും ഒരാരോപണത്തിന്റെ പേരിൽ സഭയെ മുഴുവൻ അപകീർത്തിപ്പെടുത്തി. ജയശങ്കർ വക്കീൽ ഓർത്തഡോക്സ്‌ സഭയോട് കടുത്ത പക വെച്ചു പുലർത്തുന്ന നിരീക്ഷകൻ ആണെന്ന് ആക്ഷേപമുണ്ട്.മലങ്കര സഭയുടെ നെടുബാശ്ശേരി മാർ അത്തനേഷ്യസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയാണ് ഇയാൾ എന്ന വൈരുധ്യവും.ആലുവ സെമിനാരിയിൽ കാർ കത്തിച്ചു അപായപ്പെടുത്താൻ ശ്രമിച്ചിരുന്ന തെയോഫിലോസ് തിരുമേനിയെയും ഇയാൾ സ്കൂളിന്റെ പേരിൽ ആക്ഷേപിച്ചിട്ടുണ്ട് .പുത്തൻ കുരിശിലെ സ്ഥിരം സന്ദർശകൻ,അവസാനം പിറവത്ത് നാട്ടുകാർക്കിടെ ഈ ‘ചാനൽ നിരങ്ങി’യെ കൊണ്ടു വന്നു വിശദീകരണ യോഗം നടത്തേണ്ട ഗതികേടിൽ ബാവ കക്ഷിയും.

മറ്റൊരു പ്രമുഖ മാധ്യമ പ്രവർത്തകൻ അവകാശപ്പെടുന്ന പൈങ്കിളി ഓൺലൈൻ ജേർണലിസ്റ്റിനെതിരെയും ആക്ഷേപങ്ങളുണ്ട്.സൂര്യ ടി വിയിൽ മറുനാടൻ മലയാളിയിലേക്കും അവിടെ കുളമാക്കി അധികം വൈകാതെ ‘താമര’കളായ ചില മാധ്യമ പ്രവർത്തകരെ അടർത്തിയെടുത്ത് പൈങ്കിളി മാഗസിൻ ആരംഭിക്കുകയും ചെയ്തു.അതിന്റെ സാമ്പത്തിക സ്രോതസ്സ് ഉറവിടം എവിടെ നിന്നെന്ന്  അന്വേഷണം നടത്തിയാൽ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാമെന്നാണ് ജന സംസാരം.മസാല  കൊണ്ട് ഉപജീവനം കഴിക്കുന്ന അയാൾ മാർത്തോമാ സഭയിലും വിമർശിക്കപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച് വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോൺ രംഗത്തെത്തി.പരാതിക്കാരന്റെ ഭാര്യ സമർപ്പിച്ച സത്യ പ്രസ്താവനയുടെ അവസാന പേജിൽ മറ്റ് നാലു പേരുടെ പേർ മേൽവിലാസവും എഴുതി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ബൈജു,സിജു, സുധീപ്,ബിബിൻ എന്നിവരാണ് അവരെന്നും ബഹു.അച്ഛൻ കുറിച്ചു.

വൈദീക ട്രസ്റ്റിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

വൈദിക ട്രസ്റ്റി വിഡ്ഡിത്തം പറഞ്ഞിട്ടില്ല വിനു
മലങ്കര സഭയിലെ വൈദികരെപ്പറ്റിയുള്ള പരാതി സംബന്ധിച്ച് ഇന്ന് വൈകിട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ പരാതിക്കാരന്റെ ഭാര്യയുമായി അക്രൈസ്തവരായ രണ്ടു പേർക്കും കൂടി ബന്ധമുണ്ടെന്ന് വൈദിക ട്രസ്റ്റി പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചർച്ച നയിച്ച വിനു വി.ജോൺ ചോദിച്ചപ്പോൾ അവിടെ ചർച്ചയിൽ സംബന്ധിച്ച പരാതിക്കാരൻ എന്റെ പരാതിയിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞു. ഇത് സംബന്ധിച്ച് വൈദിക ട്രസ്റ്റി കള്ളം പറയുകയാണ് എന്നാണ് അവതാരകനും ഇതിൽ സംബന്ധിച്ച മറ്റുള്ളവരും പ്രേക്ഷകരും മനസ്സിലാക്കിയത്. അന്വേഷണ കമ്മീഷനിലെ അംഗമെന്ന നിലയിൽ പരാതിയുടെ പകർപ്പും അതിനോട് ചേർന്ന് പരാതിക്കാരന്റെ ഭാര്യ സമർപ്പിച്ച സത്യപ്രസ്താവനയും ഉണ്ട. ആ പ്രസ്താവനയുടെ അവസാന പേജിൽ പരാതിക്കാരന്റെ ഭാര്യ അവരുമായി ബന്ധമുള്ള അഞ്ചു വൈദികരുടെ പേരു പറഞ്ഞതിനു ശേഷം മറ്റു നാലു പേരുടെയും കൂടെ പേരുകളും മേൽവിലാസവും എഴുതി സമർപ്പിച്ചിട്ടുണ്ട്. ആ പേരുകൾ ബൈജു, സിജു, സുധീപ്, ബിബിൻ എന്നിവയാണ്. ഫാ.ഡോ.എം.ഒ.ജോൺ
വൈദിക ട്രസ്റ്റി