OVS - Latest NewsOVS-Kerala News

കലാപ ആഹ്വാനത്തില്‍ ചാടിയാല്‍ അഴിക്കുള്ളില്‍ ; യാക്കോബായ യുവാവിന്‍റെ വെളിപ്പെടുത്തല്‍

പിറവം : നാട്ടിലാകെ കാലാപമുണ്ടാക്കും വിധം യാക്കോബായ വിഭാഗം പള്ളി പ്രശ്നത്തില്‍ നടത്തുന്ന ആക്രമണ ആഹ്വാനത്തില്‍ ആവേശം കൊണ്ടാല്‍ ശിഷ്ട്ടകാലം അഴിക്കുള്ളിലാകുമെന്നു ഓര്‍മ്മിപ്പിച്ചു യാക്കോബായ യുവാവ് രംഗത്ത്. കോടതി വിധികള്‍ പ്രതികൂലമാകുമ്പോള്‍ പള്ളിയില്‍ അതിക്രമിച്ചു കയറി ക്രമസമാധാന പ്രശ്ങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നേരിടേണ്ടിവന്ന ഭവിഷ്യത്തുകള്‍ വിവരിക്കുകയാണ് യുവാവ്. പിറവം പള്ളിയെക്കുറിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി ഇടവകാംഗമായ അജിത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

മാമ്മലശ്ശേരി പള്ളിയില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി സംഘര്‍ഷം സൃഷ്ടിച്ചതിന് പന്ത്രണ്ട് ക്രിമിനല്‍ കേസുകള്‍ പ്രതിയാണ് . ഗുരുതര വകുപ്പുകള്‍ ചുമക്കപ്പെട്ട ഒരു കേസില്‍ ജാമ്യത്തിലാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഇക്കേസില്‍ ഞങ്ങളെ ശിക്ഷിച്ചാല്‍ ഏഴ് വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും. ഇതെനെല്ലാം ഉപരി വധശ്രമത്തിന് ഒമ്പത് വര്‍ഷം സഹ പ്രവര്‍ത്തകരെ ശിക്ഷിച്ചിരിക്കുകയാണ്. ഇനി സുപ്രീംകോടതിയെ സമീപിക്കണമെന്നു പറഞ്ഞു,

ജയില്‍ കണ്ടിട്ടുണ്ടോ – ശബ്ദരേഖയില്‍ ചോദിക്കുന്നു. ജയിലില്‍ കിടന്ന വ്യക്തയാണ്.ഞാന്‍ മൂന്ന് ദിവസവവും.സഹോദരന്‍ പതിനെട്ട് ദിവസവും കിടന്നിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ജയിനുള്ളില്‍ പോകരുതെന്ന് ആഗ്രഹിക്കുന്നു. ഓര്‍ത്തഡോക്സുകാര്‍ മാര്‍ദ്ദനത്തില്‍ മരണപ്പെട്ടാലും ജയിലിന്‍റെ ഉള്ളില്‍ പോകരുത്. കേസില്‍പ്പെട്ടവര്‍ കോടതി കയറി നടക്കുന്നു.

മാമ്മലശ്ശേരി പള്ളിയില്‍ 2012-ല്‍  സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ.വര്‍ഗീസുകുട്ടി ഉള്‍പ്പടെയുള്ള ഓര്‍ത്തഡോക്സുകാരെ ക്രൂരമായി മര്‍ദ്ദിച്ചതിനായിരിന്നു കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചത്.

പരിക്കേറ്റ അഡ്വ.വര്‍ഗ്ഗീസുകുട്ടി