OVS-Kerala News

തിരുശേഷിപ്പുകള്‍ മുളന്തുരുത്തിയില്‍ സ്ഥാപിച്ചു (Photos)

കൊച്ചി :മുളന്തുരുത്തി  ഓർത്തഡോക്സ് സെന്ററിന്റെ കൂദാശയോടനുബന്ധിച്ചു വെട്ടിക്കൽ സെന്റ് തോമസ് ദയറായിൽനിന്നു കൊണ്ടുവന്ന പരുമല തിരുമേനിയുടെയും വട്ടശേരി തിരുമേനിയുടെയും തിരുശേഷിപ്പുകൾ സെന്ററിൽ സ്ഥാപിച്ചു.

ദയറായിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനു ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുശേഷിപ്പുകൾ ഫാ. ജിയോ ജോർജ് മട്ടുമ്മേൽ, ഫാ. അലക്സ് പി. ജോർജ് എന്നിവർക്കു കൈമാറി. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുശേഷിപ്പുകൾ സ്ഥാപിക്കുന്ന ചടങ്ങുകൾക്കു കാർമീകത്വം വഹിച്ചു.

ഫാ. കെ.ടി. ഏലിയാസ്, ഫാ. മാത്യൂസ് കാഞ്ഞിരംപാറ, ഫാ. വിനോദ് ജോർജ്, ഫാ. തോമസ് കെ. ഏലിയാസ്, ഫാ. വിജു ഏലിയാസ്, ഫാ. സോമു കെ. സാമുവൽ, ജിമ്മി തരകൻ, ഷാജൻ ജേക്കബ്, എബിൻ മത്തായി എന്നിവർ നേതൃത്വം നൽകി.