OVS - Latest NewsOVS-Kerala News

കല്പനയ്ക്ക് പുറമേ പ്രതിനിധിയെ അയച്ചു ; പാത്രിയര്‍ക്കീസിനെതിരെ പാളയത്തില്‍ പട

ബാവ കക്ഷി വിഭാഗത്തിന്‍റെ തലവന്‍ ഇഗ്നാത്തിയോസ് മാര്‍ അഫ്രേം രണ്ടാമനു പാളയത്തില്‍ പട വിനയാകുന്നു. പാത്രിയര്‍ക്കീസിന്‍റെ സ്വേച്ഛാധിപത്വത്തിനെതിരെ അണികളില്‍ നിന്ന് വികാരം അണപൊട്ടുകയാണ്. അവര്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് അന്തിയോഖ്യാ പ്രതിനിധിയെ ചുമന്നു കൊണ്ടു വരണമായിരിന്നോ എന്നതടകം കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാണംപടി പള്ളിയില്‍ കേസ് ഉണ്ടായത് കൂട്ടത്തിലെ ഭക്തരുടെ അഹങ്കാരം കൊണ്ടാണ്. നാട്ടിലെ മെത്രാപ്പോലീത്തമാര്‍  കുര്‍ബ്ബാന ചൊല്ലിയാലും മതി. പ്രതിനിധിയെ ക്ഷണിച്ചത് പ്രകോപനത്തിന് കാരണമായി – ഇങ്ങനെ പോകുന്നു.

ശക്രള്ളാ മാര്‍ ബസേലിയോസ്, യുയാക്കീം മാര്‍ കൂറിലോസ്, പൗലോസ്‌ മാര്‍ കൂറിലോസ് മൂന്ന് മെത്രാപ്പോലീത്തമാരെ തുബ്ദേനില്‍ ഉള്‍പ്പെടുത്തി പുറപ്പെടുവിച്ച കല്പനയ്ക്ക് പിന്നാലെയായിരിന്നു പ്രതിനിധിയെ മലങ്കരയിലേക്ക് അയക്കുന്ന നീക്കം ഉണ്ടായത് . പ്രതിനിധിയെ അയച്ച പാത്രിയര്‍ക്കീസിന്‍റെ നടപടിക്കെതിരെയാണ് അണികളില്‍ നിന്നു ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ അമര്‍ഷം പുകയുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ നീക്കമെന്നും വിലയിരുത്തല്‍.

അതേസമയം, എളംകുളം സുനോറോ പള്ളിയുടെ ഭരണത്തില്‍ പാത്രിയര്‍ക്കീസ് അകാരണമായി ഇടപെട്ടെന്ന ആരോപണമുണ്ട്. പള്ളിയുടെ താത്ക്കാലിക ഭരണ ക്രമം റദ്ദാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്. വിശ്വസ്തനെ ചുമതല ഏല്‍പ്പിച്ചതായും ഗൌരവമേറിയ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഒരിടവകയ്ക്കും അവരുടേതായി 2002 ഭരണഘടന പോലെ ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കിളുകളുടെ മറവില്‍ നിര്‍മ്മിക്കാന്‍ അധികാരമില്ല. പാത്രിയര്‍ക്കീസിന്റെ ആത്മീയ അധികാരത്തിന്‍റെ മറവില്‍ ഒരിടവകയിലും സമാന്തര ഭരണം ഉണ്ടാകാന്‍ അനുവാദമില്ല.

പാത്രിയര്‍ക്കീസിന്റെ ആത്മീക അധികാരം അസ്തമന ബിന്ദുവില്‍ എത്തിചേര്‍ന്നിരിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു. അതിനാല്‍  ഇടവക പള്ളികളില്‍ വികാരിയെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ നിയമിച്ച് ഒരു സമാന്തര ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യമല്ല. അത്തരം നിയമനങ്ങള്‍ നടത്തേണ്ടത് 1934 ഭരണഘടന പ്രകാരം അതാത് ഭദ്രാസനവുംമെത്രാപ്പോലീത്തയുമാകുന്നു.ചരിത്രപരമായ പശ്ചാത്തലം അനുസരിച്ച് പാത്രിയര്‍ക്കീസ് മലങ്കരയില്‍ വികാരിമാരെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ നിയമിക്കുന്നതല്ല. അതിനാല്‍ പാത്രിയര്‍ക്കീസിന് 1934 ഭരണഘടന ലംഘിച്ച് 2002-ലും അതിന് ശേഷവും ചെയ്ത പ്രകാരം സമാന്തര ഭരണം ഏര്‍പ്പെടുത്താന്‍ അനുവാദമില്ലെന്നാണ് സുപ്രീംകോടതി വിധില്‍ പറയുന്നത്.

എളംകുളം പള്ളിക്ക് അയച്ച വിവാദ കല്പന ഓവിഎസ് ഓണ്‍ലൈന് 

തന്നെ അനുസരിക്കാത്തവര്‍ക്ക് വിട്ടുപോവാം ; മാഫ്രിയാനക്കെതിരെ ഒളിയബ് എയ്ത് പാത്രിയാര്‍ക്കീസ്