OVS-Kerala News

വള്ളിക്കാട്ട് ദയറാ പെരുന്നാൾ കൊടിയേറി

വള്ളിക്കാട്ട് ദയറായില്‍ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കം . രാവിലെ ഏഴിന് കുര്‍ബാനയ്ക്ക് ശേഷം വിസിറ്റിംഗ് ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് കൊടിയേറ്റു നിർവഹിച്ചു. 10.30-ന് അഖില മലങ്കര പ്രസംഗമത്സരം. 16-ന് രാവിലെ 10-ന് കോട്ടയം ഭദ്രാസന മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം. 17-ന് വൈകീട്ട് ആറിന് പദയാത്രാ സംഘങ്ങള്‍ക്ക് സ്വീകരണം. 18-ന് രാവിലെ 10.30-ന് വൈദിക സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും.