OVS-Kerala News

പെരിങ്ങനാട് മർത്തശ്‌മൂനി ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ

പത്തനംതിട്ട : പെരിങ്ങനാട് മർത്തശ്‌മൂനി ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ ജനുവരി 20 മുതൽ ഫെബ്രുവരി 2 വരെ നടക്കും. 24 -ന് രാവിലെ 6.30 -ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയെ തീർഥാടനകേന്ദ്ര പദവിയിലേക്ക് ഉയർത്തുന്നതായി പ്രഖ്യാപിക്കും.

ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത എന്നിവർ സഹ കാർമ്മികത്വം വഹിക്കും.

വൈകിട്ട് ആറിന് ശ്മൂനവിളക്ക് സ്ഥാപിച്ച് ആദ്യ തിരി തെളിയിക്കൽ നടത്തും. 28 -ന് 10.30 -ന് ശ്മൂനി വിശ്വാസസംഗമം. കൊച്ചിൻ‌ ഷിപ്പ് യാർഡ് ഡയറക്ടർ ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും.

തുടർന്ന് മുൻ വികാരിമാരെ ആദരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 6.15 -ന് റാസ. ഫെബ്രുവരി രണ്ടിന് രാവിലെ 6.30 -ന് ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. രാത്രി ഏഴിന് കലാസന്ധ്യ. എല്ലാ ദിവസവും പ്രഭാതനമസ്കാരം, ധ്യാനം, സന്ധ്യനമസ്കാരം.