OVS - Latest NewsOVS-Kerala News

‘ഹഗിയ സോഫിയ മോസ്ക്കായി മാറ്റിയത് വെല്ലുവിളി; തകർക്കപ്പെട്ടത് ആത്മീയസംസ്കാരത്തിന്റെ ശ്രേഷ്ഠ പ്രതിരൂപം’

കോട്ടയം: പൗരാണിക ക്രൈസ്തവ സംസ്കൃതിയുടെ ഉദാത്ത പ്രതീകമായി തുർക്കിയിൽ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്ക്കായി മാറ്റുന്നത് വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഈ പ്രവർത്തനം നടത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ, പ്രത്യേകിച്ച് ഓർത്തഡോക്സ് സത്യവിശ്വാസ സമൂഹത്തിൻ്റെ ഹൃദയത്തിലെ ആഴമേറിയ വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആത്മീയസംസ്കാരത്തിൻ്റെയും ശ്രേഷ്ഠ പ്രതിരൂപമാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. മാനവ ചരിത്രത്തിൽ ഒരു കറുത്ത പാടായി അവശേഷിക്കാവുന്നതാണ് ഈ തീരുമാനം. ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ട നേതാക്കളുടെ മാനസാന്തരത്തിനും ദൈവം അവരോട് ക്ഷമിക്കുന്നതിനും പ്രാര്ത്ഥിക്കണമെന്നും മാനവികതയ്ക്കും ധാർമികതയ്ക്കും ഉണ്ടായ അപചയം എത്രയുംവേഗം പരിഹരിക്കപ്പെടണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കല്പനയിൽ പറഞ്ഞു.

 

വർണങ്ങൾ പൊലിഞ്ഞ ഹാഗിയ സോഫിയ – The faded colors of Hagia Sofia