OVS - Latest NewsOVS-Kerala News

ചേലക്കര പള്ളി :- വിധി നടത്തിപ്പ് പൂര്‍ണം.

ചേലക്കര: മലങ്കര സഭയുടെ കുന്നംകുളം ഭദ്രാസനത്തില്‍പെട്ടതും പുരാതനവുമായ സെന്റ്‌ ജോര്‍ജ് പള്ളിയുടെ ബഹു. എറണാകുളം ജില്ലാ കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് പൂര്‍ണമായും നടപ്പായി. 2017 ജൂലായ്‌ 3-ന് ഉണ്ടായ ബഹു. സുപ്രീം കോടതി ഉത്തരവ് അടിസ്ഥാനമാക്കി ഈ പള്ളിയില്‍ നിലനിന്നിരുന്ന പാരലല്‍ സംവിധാനം അവസാനിപ്പിക്കുകയും ചെയ്തു. ബഹു കോടതിയുടെ നിര്‍ദേശം ആദ്യ ഘട്ടത്തില്‍ അംഗീകരിക്കാത്ത സാഹചര്യം ഉണ്ടായി എങ്കിലും പിന്നീട് ബഹു കോടതിയുടെ കര്‍ശന നിര്‍ദേശം ഉണ്ടാവുകയും അത് വഴി കോടതി ഉത്തരവുകള്‍ നടപ്പാക്കി റിപ്പോര്‍ട്ട് കൊടുക്കേണ്ട ബാധ്യത ബഹു ആര്‍.ഡി.ഓ, സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എന്നിവര്‍ക്ക് ഉണ്ടാവുകയും ചെയ്തു. ബഹു പള്ളി വികാരി ഫാ. കെ പി ഐസക്കിൻ്റെ ആവശ്യാനുസരണം 25-നു വൈകിട്ടും 26 ഞായറും ബഹു അധികാരികള്‍ പള്ളി തുറക്കുകയും ആരാധന നടക്കുകയും ചെയ്തു. കോടതിയുടെ കര്‍ശന ഇടപെടല്‍ മൂലം വിധി കൃത്യമായി നടന്നു, അതിനു വേണ്ടി നൂറു കണക്കിന് പോലീസോ സംവിധാനമോ ആവശ്യമായി വന്നില്ല എന്നത് പ്രത്യകം ഓര്‍ക്കേണ്ട വസ്തുതയാണു. ഇത് തന്നെ ഇനി വരാനിരിക്കുന്ന വിധികളിലും പ്രതീക്ഷിക്കാം.

ഒരു ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തില്‍ കോടതികള്‍ക്കും അതില്‍ നിന്ന് പുറപ്പെടുവിക്കുന്ന വിധികള്‍ക്കും അന്തസും മാന്യതയും കല്പിച്ചു അംഗീകരിക്കെണ്ടതാണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തിയ വിധി നടത്തിപ്പായിരുന്നു കഴിഞ്ഞു പോയത് എന്നതിനാല്‍ അഭിമാനിക്കാം. ഇതിനു വേണ്ടി അക്ഷീണം കഷ്ടപ്പാടുകള്‍ സഹിച്ച ബഹു വികാരി ഫാ. കെ പി ഐസക് അച്ഛനെയും ഇടവക ജനങ്ങളെയും ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ മാതൃക മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കട്ടെ എന്നും ആശംസിക്കുന്നു. വിധി നടത്തിപ്പ് വഴി അസ്തമന ബിന്ദുവില്‍ എത്തിയ വിഘടിത വിഭാഗം ഇനിയും സംഘര്‍ഷത്തിനു മുതിരാതെ നിയമ വിധേയമായി മാറണമെന്നും ഒരു മനസോടെ ദൈവത്തെ ആരാധിക്കാന്‍ അവസരം ഉണ്ടാകണമെന്നും ദൈവത്തില്‍ പ്രത്യശിക്കുന്നതായി വന്ദ്യ വികാരിയോടൊപ്പം ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകനും ആവശ്യപ്പെടുന്നു.

കോതമംഗലം ചെറിയ പള്ളി ഉത്തരവ്-സത്യത്തെ കാപട്യംകൊണ്ട് മൂടരുത്.